കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടക്കുമായി കേരള കോണ്‍ഗ്രസ്; എങ്ങുമെത്താതെ യുഡിഎഫിലെ സീറ്റു ചര്‍ച്ച

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: പലകുറിയായി പലരുമായി ചര്‍ച്ച നടത്തിയിട്ടും യുഡിഎഫിലെ സീറ്റു വിഭജനം എങ്ങുമെത്തിയില്ല. കേരള കോണ്‍ഗ്രസും ആര്‍എസ്പിയും ആര്‍ജെഡിയും കൂടുതല്‍ സീറ്റ് ആവശ്യവുമായി ഉറച്ചുനില്‍ക്കുന്നതാണ് സീറ്റുവിഭജനം കീറാമുട്ടിയാകുന്നത്. യുഡിഎഫിലെ രണ്ടാംകക്ഷിയായ മുസ്ലീം ലീഗിന്റെ സീറ്റുകളില്‍ ധാരണയിലെത്താന്‍ കഴിഞ്ഞത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസമായിട്ടുള്ളത്.

കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗമാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്തുള്ളത്. നാല് സീറ്റുകള്‍ വേണമെന്നും അങ്കമാലിയും പിറവവും നിര്‍ബന്ധമായും വേണമെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, അങ്കമാലി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന സഭയുടെ നിര്‍ദ്ദേശം തീരുമാനത്തിന് വിഘാതമായി നില്‍ക്കുകയാണ്.

congress-logo

പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ വച്ചുമാറണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കെ.എം.മാണിയും ഉന്നയിച്ചിട്ടുണ്ട്. സീറ്റു വിഭജന വിഷയത്തില്‍ ഉടക്കിലുള്ള കേരള കോണ്‍ഗ്രസ് ജേക്കബിലെ ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് വിമത ഭീഷണിയുമായി നില്‍ക്കുകയാണ്. മന്ത്രി അനൂപ് ജേക്കബുമായും ജോണി നെല്ലൂര്‍ തര്‍ക്കം തുടരുകയാണ്.

അങ്കമാലി സീറ്റില്‍ ജോണി നെല്ലൂര്‍ മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, സീറ്റില്‍ കോണ്‍ഗ്രസ് കൈവെച്ചതോടെ ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നാണ് ജോണ്‍ നെല്ലൂര്‍ പറയുന്നത്. പിറവത്ത് അനൂപ് ജേക്കബ് തന്നെ മത്സരിക്കാനാണ് സാധ്യത. മത്സരിക്കാനില്ലെന്ന് ഡെയ്‌സി ജേക്കബ് അറിയിച്ചത് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് അയവുവരുത്തിയിട്ടുണ്ട്.

English summary
Kerala assemly elections: Congress in a tizzy as UDF allies fall apart
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X