കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ പ്രാര്‍ഥന വിഫലം...ചിത്ര പുറത്തുതന്നെ!! ലോക അത്‌ലറ്റിക് ഫെഡറേഷന്‍ കൈവിട്ടു!!

ഇന്ത്യയുടെ അപേക്ഷ ലോക ഫെഡറേഷന്‍ തള്ളി

  • By Sooraj
Google Oneindia Malayalam News

കൊച്ചി: ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു തഴയപ്പെട്ട മലയാളി താരം പി യു ചിത്രയ്ക്കായി കേരളം ഒറ്റക്കെട്ടായി പോരാടിയെങ്കിലും ഫലമുണ്ടായില്ല. താരത്തെ ടീമിലുള്‍പ്പെടുത്തണമെന്ന ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ അഭ്യര്‍ഥന ലോക അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി. ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിന്റെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ ഒഴിവാക്കിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ചിത്രയെ ടീമിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരുന്നു. തന്നെ ഒഴിവാക്കിയതിനെതിരേ ചിത്ര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.

ദിലീപ് പറഞ്ഞത് കള്ളം!! സുനിയുമായി അടുത്ത ബന്ധം!! തെളിവുകള്‍....കാവ്യയും കുടുങ്ങുംദിലീപ് പറഞ്ഞത് കള്ളം!! സുനിയുമായി അടുത്ത ബന്ധം!! തെളിവുകള്‍....കാവ്യയും കുടുങ്ങും

ലോക ഫെഡറേഷന് കത്ത് നല്‍കി

ലോക ഫെഡറേഷന് കത്ത് നല്‍കി

ചിത്രയെ ടീമിലുള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശീയ അത്‌ലറ്റിത് ഫെഡറേഷനാണ് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന് കത്ത് നല്‍കിയത്. എന്നാല്‍ ഇത് അവര്‍ തള്ളുകയായിരുന്നു.

കാരണമായി ചൂണ്ടിക്കാട്ടിയത്

കാരണമായി ചൂണ്ടിക്കാട്ടിയത്

സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും 1500 മീറ്ററില്‍ മല്‍സരാര്‍ഥികള്‍ ഇപ്പോള്‍ തന്നെ കൂടുതലാണെന്നും ചൂണ്ടിക്കാട്ടിയയാണ് ലോക ഫെഡറേഷന്‍ ഇന്ത്യയുടെ ആവശ്യം നിരസിച്ചത്.

ഫെഡറേഷന്റെ ആദ്യത്തെ നിലപാട്

ഫെഡറേഷന്റെ ആദ്യത്തെ നിലപാട്

ചിത്രയെ ടീമിലുള്‍പ്പെടുത്തണമെന്ന ശക്തമായ ആവശ്യമുയര്‍ന്നപ്പോള്‍ സാധിക്കില്ലെന്ന കടുത്ത നിലപാടാണ് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ സ്വീകരിച്ചത്. എന്നാല്‍ കായിക മന്ത്രാലയത്തിന്റെ ഇടപെടലും ഹൈക്കോടതിയുടെ ഉത്തരവിനെയും തുടര്‍ന്ന് ദേശീയ ഫെഡറേഷന്‍ വഴങ്ങുകയായിരുന്നു. തുടര്‍ന്നാണ് അവര്‍ ലോക അത്‌ലറ്റിക് ഫെഡറേഷന് കത്തയച്ചത്.

നഷ്ടമായത് വലിയ അവസരം

നഷ്ടമായത് വലിയ അവസരം

ലോക അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനത്തില്‍ സങ്കടമുണ്ടെന്നും വലിയ അവസരമാണ് തനിക്കു നഷ്ടമായതെന്നും ചിത്ര പ്രതികരിച്ചു. ചാനലുകളിലൂടെയാണ് വാര്‍ത്തയറിഞ്ഞതെന്നും ചിത്ര പറഞ്ഞു.

 പ്രതീക്ഷയുണ്ടായിരുന്നു

പ്രതീക്ഷയുണ്ടായിരുന്നു

ഹൈക്കോടതിയുടെ ഇടപെടലും ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ കത്തയച്ചതും പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതു തള്ളിയതില്‍ കടുത്ത നിരാശയുണ്ടെന്ന് ചിത്ര വ്യക്തമാക്കി.

ദ്യുതിക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

ദ്യുതിക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

100 മീറ്ററില്‍ വനിതാ താരം ദ്യുതി ചന്ദിന് തികച്ചും അപ്രതീക്ഷിതമായി ലോക മീറ്റിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയപ്പോള്‍ ചിത്രയ്ക്കും പ്രതീക്ഷയുണ്ടായിരുന്നു.

കളിച്ചത് ഫെഡറേഷന്‍

കളിച്ചത് ഫെഡറേഷന്‍

ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ കളിയാണ് ചിത്രയ്ക്ക് അവസരം നിഷേധിച്ചത്. ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കായിക മന്ത്രി വിജയ് ഗോലയും ഫെഡറേഷനോട് ഇതിനു നിര്‍ദേശിച്ചു. എന്നാല്‍ ടീമിലെടുക്കാന്‍ ഇനിയൊരു സാധ്യയതയുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഫെഡറേഷന്‍ കത്തയക്കല്‍ നാടകം കളിക്കുകയായിരുന്നു.

English summary
India's malayalee player PU Chitra can't participate in world athletic championship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X