കേരള പുരസ്കാരം 2023; കഥാകൃത്ത് ടി പത്മനാഭന് കേരളജ്യോതി പുരസ്കാരം
തിരുവനന്തപുരം: ഈ വർഷത്തെ കേരള ജ്യോതി പുരസ്കാരം കഥാകൃത്ത് ടി പത്മനാഭന്. കേരള പ്രഭ പുരസ്ക്കാരത്തിന് ജസ്റ്റിസ് (റിട്ട)) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്ക്കാരത്തിന് പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം) , പി വി ഗംഗാധരൻ ( ആരോഗ്യം) രവി ഡി സി ( വ്യാവസായ - വാണിജ്യം ), കെ എം ചന്ദ്ര ശേഖരൻ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ ( കല) എന്നിവരെയും തിരഞ്ഞെടുത്തു.
ഈ വർഷത്തെ കേരള ജ്യോതി പുരസ്കാരം കഥാകൃത്ത് ടി പത്മനാഭന്. കേരള പ്രഭ പുരസ്ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്കാരത്തിന് പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം), വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി (വ്യവസായ - വാണിജ്യം), കെ എം ചന്ദ്രശേഖരൻ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരെയും തെരഞ്ഞെടുത്തു.

അടൂർ ഗോപാലകൃഷ്ണൻ, കെ ജയകൂമാർ, ഡോ ജോർജ് ഓണക്കൂർ, എന്നിവരടങ്ങിയ അവാർഡ് സമിതിയാണ് പുരസ്ക്കാര ജേതാക്കളെ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമാണ് കേരള പുരസ്ക്കാരം.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള പ്രഭ വർഷത്തിൽ രണ്ട് പേർക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാമ പുരസ്കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ച് പേർക്കും എന്ന ക്രമത്തി നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്കാരങ്ങൾ അനുവദിക്കണമെങ്കിൽ തന്നെ ആകെ പുരസ്കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ ( ഐ എ എസ് റിട്ട)) ഡോ ജോർജ്ജ് ഓണക്കൂർ എന്നിവരടങ്ങിയ അവാർഡ് സമിതി ദ്വിതീയ പരിശോധന സമിതി സമർപ്പിച്ച പട്ടിക പരിശോധിച്ചും സെർച്ച് കമ്മിറ്റി എന്ന നിലയിൽ സമിതിയിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചും 2023 ലെ കേരള പുരസ്ക്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്തത് സർക്കാർ അംഗീകരിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications