കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷ മുടക്കി എസ്എഫ്‌ഐ പ്രതിഷേധം; മാധ്യമ പ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല

എസ് എഫ് എെയുടെ പരീക്ഷ ബഹിഷ്കരണം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: പരീക്ഷ മുടക്കി എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്നാരോപിച്ചാണ് എസ്എഫ് ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. 9 സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളേജുകളുള്‍പ്പടെ 16 കോളേജുകളിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്. തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പോലീസ് സംരക്ഷണത്തോടെയാണ് പരീക്ഷ നടത്തുന്നത്.

വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക പ്രതികരണമാണ് പ്രതിഷേധമെന്ന് എസ്എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് പറഞ്ഞു. സമരത്തിന് നേതൃത്വം നല്‍കുന്നത് എസ്എഫ് ഐ അല്ല. മറ്റ് സംഘടനകള്‍ പ്രതിഷേധിക്കുമ്പോള്‍ മാറി നില്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല. പരീക്ഷ ബഹിഷ്‌കരണത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ജെയ്ക് സി തോമസ് പറഞ്ഞു.

Exam

തിരുവനന്തപുരത്താണ് മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തത്. മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ജെയ്ക് സി തോമസ് പറഞ്ഞു.

English summary
b tech exams postponed in 16 colleges including 9 Government Engineering Colleges due to sfi protest. The student Organisations alleges that the question paper of the examination has leaked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X