കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിസ്റ്റ്; റോഡിലേക്ക് തെറിച്ച വീണ കുഞ്ഞിനെ രക്ഷിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരല്ല, ഈ ഓട്ടക്കാരനാണ്

Google Oneindia Malayalam News

ഇടുക്കി: മൂന്നാര്‍-മറയൂര്‍ റോഡിയില്‍ നിന്ന് രാത്രി ജീപ്പ് യാത്രയ്ക്കിടെ അമ്മയുടെ മടിയില്‍ നിന്ന് തെറിച്ച വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന വാദം പൊളിച്ച് പോലീസ്. കുഞ്ഞിനെ രക്ഷിച്ചത് അതുവഴിയെത്തിയ ഓട്ടോക്കാരനാണെന്നും ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കി.

babyddne

സപ്തംബര്‍ 8 നാണ് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്നും സതീഷ്-സത്യഭാമ ദമ്പതികളുടെ ഒന്നര വയസുകാരി രോഹിതയെന്ന കുഞ്ഞ് റോഡിലേക്ക് വീണത്. രാജമല ചെക്പോസ്റ്റിന് അടുത്തെത്തിയപ്പോള്‍ കുഞ്ഞ് ജീപ്പില്‍ നിന്ന് വീണു പോവുകയായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇതറിഞ്ഞിരുന്നില്ല. 40 കിമി കഴിഞ്ഞപ്പോഴാണ് ഇവര്‍ കുഞ്ഞ് വീണ കാര്യം അറിഞ്ഞത്.അതേസമയം താഴെ വീണ കുഞ്ഞ് മുട്ടിലിഴഞ്ഞ് ചെക്ക് പോസ്റ്റിലെത്തി.

കുഞ്ഞിനെ കണ്ട ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചുവെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. ഇതിന്‍റെ വീഡിയോയും വൈറലായിരുന്നു. എന്നാല്‍ ആ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരല്ല അതുവഴി വന്ന മൂന്നാര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കനകരാജാണ് കുട്ടിയെ രക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന്‍റെ വീഡിയോയും പോലീസ് പുറത്തുവിട്ടു.

പ്രേത ഭയത്താലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം കുഞ്ഞിനെ എടുക്കാതിരുന്നതെന്നാണ് സംശയം. ചെക്ക് പോസ്റ്റിന് സമീപത്ത് ഒരു ശ്മശാനം ഉണ്ടായിരുന്നു. അതിനാല്‍ മൊട്ടയടിച്ച് വസ്ത്രമില്ലാത്ത ഒരു കുഞ്ഞ് ഇഴഞ്ഞ് വന്നതോടെ വനപാലകര്‍ ഭയന്നു.ഇതോടെ നാഗരാജ് ഭയക്കാതെ പോയി കുഞ്ഞിനെ എടുത്ത് വനപാലകരെ ഏല്‍പ്പിച്ചു. ഇതിന്‍റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

കൂടത്തായി; ജോളിക്ക് താമരശേരിക്കാരനായ അഭിഭാഷകനുമായി ബന്ധം; അന്വേഷിക്കാന്‍ പോലീസ്കൂടത്തായി; ജോളിക്ക് താമരശേരിക്കാരനായ അഭിഭാഷകനുമായി ബന്ധം; അന്വേഷിക്കാന്‍ പോലീസ്

ജോളി സൈക്കോ അല്ല, അതീവ ബുദ്ധിമതി, ജോളിയെ പൂട്ടാൻ എസ്പി ദിവ്യ എസ് ഗോപിനാഥിനെ ഇറക്കി ബെഹ്റ

അന്നമ്മയെ കൊന്നത് റോയിക്ക് അറിയാമായിരുന്നു; ജോളിയുടെ മൊഴിയില്‍ ഞെട്ടി ബന്ധുക്കളും നാട്ടുകാരും

English summary
Kerala baby fell of from jeep was actually rescued by this auto driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X