കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍; കേരളത്തില്‍ നാളെ... ബക്രീദ് സന്ദേശം, ആശംസ, സ്റ്റാറ്റസ്

Google Oneindia Malayalam News

പ്രവാചകന്‍ ഇബ്രാഹീം, പത്‌നി ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുമായി ബന്ധപ്പെട്ട ചരിത്രമാണ് ബലിപെരുന്നാളിനുള്ളത്. ഏറെ പ്രായം ചെന്ന ശേഷം ഇബ്രാഹീമിന് പിറന്ന മകനാണ് ഇസ്മാഈല്‍. ഹാജറയെയും കുഞ്ഞു മകനെയും ബഗ്ദാദില്‍ നിന്ന് മക്കയിലെത്തിച്ച് മരുഭൂമിയില്‍ തനിച്ചാക്കി മടങ്ങുന്ന ഇബ്രാഹിം ദൈവത്തിന്റെ നിര്‍ദേശം പൂര്‍ണമായി പാലിക്കുകയും ദൈവിക മാര്‍ഗത്തില്‍ എല്ലാം വെടിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് മകനെ ബലിയറുക്കണമെന്ന ദൈവത്തിന്റെ നിര്‍ദേശം പാലിക്കാനും അദ്ദേഹം തയ്യാറായി. ഇബ്രാഹീമിന്റെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം ആടിനെ ബലി നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശിച്ചു. ഹാജറയും മകനും മക്കയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് ജീവിതം തുടങ്ങുന്നതും അപ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകളും ഓര്‍ക്കുന്നതാണ് ഹജ്ജ്. ഈ ചടങ്ങിന്റെ പ്രധാന കര്‍മമാണ് അറഫയിലെ സംഗമം.

ബിഗ് ബോസ് ഫിനാലെ ഉടൻ, താരങ്ങൾ ചെന്നൈയിൽ എത്തി, ചിത്രങ്ങൾ പുറത്ത്

p

സാധാരണ 25 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കാറുള്ള ഹജ്ജിന് പക്ഷേ ഇത്തവണ 60000 പേര്‍ക്കാണ് അവസരം ലഭിച്ചത്. കൊവിഡ് കാരണം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ചയായിരുന്നു അറഫ സംഗമം. സൗദിയില്‍ ഇന്നാണ് ബലി പെരുന്നാള്‍. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. കേരളത്തില്‍ ബുധനാഴ്ചയാണ്. നിയന്ത്രണങ്ങളോടെയാണ് ഗള്‍ഫിലും കേരളത്തിലും ആഘോഷം.

p

പരസ്യമായ ആഘോഷങ്ങള്‍ കുറവാണെങ്കിലും ഓണ്‍ലൈന്‍ വഴിയുള്ള ആശംസാ കൈമാറ്റവും സൗഹൃദം പുതുക്കലും സൂം വഴിയുള്ള കുടുംബ സംഗമങ്ങളും നടക്കുന്നുണ്ട്. പ്രവാസികളുടെ ഇത്തവണത്തെ പെരുന്നാളും പ്രതിസന്ധി നിറഞ്ഞതാണ്. നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ച പലര്‍ക്കും സാധിച്ചില്ല.

കുടപിടിച്ചുവന്ന നരേന്ദ്ര മോദിജി... വിനയം പുകഴ്ത്തി വി മുരളീധരന്‍, ചുട്ട മറുപടിയുമായി കമന്റുകള്‍കുടപിടിച്ചുവന്ന നരേന്ദ്ര മോദിജി... വിനയം പുകഴ്ത്തി വി മുരളീധരന്‍, ചുട്ട മറുപടിയുമായി കമന്റുകള്‍

p

സമര്‍പ്പണത്തിന്റെ പ്രതീകമാണ് ബലിപെരുന്നാള്‍. ലൗകിക ജീവിതം ത്യജിക്കാന്‍ യാതൊരു മടിയുമില്ലാത്ത ത്യാഗത്തിന്റെ സ്മരണ പുതുക്കലാണത്. കൂടാതെ ലോകം എക്കാലത്തും മാറ്റി നിര്‍ത്തുന്ന ദരിദ്രരുടെയും പിന്നാക്കക്കാരുടെയും കറുത്ത വര്‍ഗക്കാരുടെയും പ്രതീകമാണ് ഹാജറ. അവരെ പുകഴ്ത്തിയാണ് ഹാജിമാര്‍ മക്കയിലേക്ക് എത്തുന്നതും കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതും. സാഹോദര്യവും മാനവകുലത്തിന്റെ ഐക്യവും വിളിച്ചോതുന്ന ഹജ്ജിന്റെ സമാപ്തി കൂടിയാണ് ബലിപെരുന്നാള്‍.

p

ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍, ബക്രീദ് ആശംസകള്‍. ത്യാഗത്തിന്റെ ഓര്‍മ പുതുക്കി ബലിപെരുന്നാള്‍ ആശംസകള്‍, ദൈവത്തിന്റെ കാരുണ്യം സദാസമയം നിങ്ങളുടെ മേല്‍ വര്‍ഷിക്കട്ടെ, സന്തോഷവും പ്രതീക്ഷയും നല്‍കുന്നതാകട്ടെ ഇത്തവണത്തെ ബലിപെരുന്നാള്‍ ... ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആശംസാ വാചകങ്ങള്‍.

p

Recommended Video

cmsvideo
Supreme Court on relaxation in Covid-19 curbs in Kerala

English summary
Kerala Bakrid 2021: Date, Wishes, Quotes, Messages, Images, WhatsApp Status in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X