കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്: 2020 സെപ്റ്റംബറിലെ ബാങ്ക് അവധി ദിവസങ്ങള്‍ ഇങ്ങനെയാണ്..!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ഞായറാഴ്ചകളില്‍ അവധിയായിരിക്കും. കൂടാതെ എല്ലാ മസാങ്ങളിലെയും രണ്ടാം ശനി, നാലാം ശനി എന്നീ ദിവസങ്ങളിലും അവധിയായിരിക്കും. ഇതോടൊപ്പം ദേശീയ, പ്രദേശിക അവധി ദിവസങ്ങളിലും ബാങ്ക് തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. ബാങ്കുമായി ബന്ധപ്പെട്ട് സ്ഥിരമായി ഇടപാട് നടത്തുന്നവര്‍ക്ക് അവധി ദിവസങ്ങള്‍ നേരത്തെ അറിയാന്‍ സാധിച്ചാല്‍ അവരുടെ ഇടപാടുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ആസൂത്രണം നടത്താന്‍ സാധിക്കും.

bank

സെപ്റ്റംബര്‍ മാസത്തില്‍ ബാങ്കിന്റെ അവധി ദിവസങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ലീവ് സംബന്ധിച്ച പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പ്രദേശികമായ ഉത്സവങ്ങളുടെ അവധി അതാത് സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് മാത്രമായിരിക്കും അവധി. ദേശീയ അവധികള്‍ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ബാധകമായിരിക്കും.

സെപ്റ്റംബര്‍ 2, ഗാങ്ടോക്ക്, കേരളം എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ശ്രീനാരായണ ഗുരുജയന്തി, പാങ് ലസ്‌ബോള്‍ തുടര്‍ന്നാണ് അവധി.

സെപ്റ്റംബര്‍ 6, ഞയറാഴ്ചയാണ്. അന്ന് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്ക് അവധിയാണ്.

സെപ്റ്റംബര്‍ 12, രണ്ടാം ശനി, രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധിയാണ്.

സെപ്റ്റംബര്‍ 13 ഞയാറാഴ്ച, എല്ലാ ബാങ്കുകള്‍ക്കും പൊതു അവധിയാണ്.

Recommended Video

cmsvideo
Vaccine is haram for Muslims says Imam

സെപ്റ്റംബര്‍ 17, മഹാലയ അമാവാസി, അഗര്‍ത്തല, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി.

സെപ്റ്റംബര്‍ 20 ഞായറാഴ്ച, രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പൊതു അവധി.

സെപ്റ്റംബര്‍ 21 തിങ്കളാഴ്ച, ശ്രീ നാരായണ ഗുരു സമാധി, കേരളത്തിലെ ബാങ്കുകള്‍ക്ക് അവധി.

സെപ്റ്റംബര്‍ 26 ശനിയാഴ്ച. നാലാം ശനി, എല്ലാ ബാങ്കുകള്‍ക്കും അവധി.

സെപ്റ്റബര്‍ 27 ഞായറാഴ്ച, രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പൊതു അവധി.

കോണ്‍ഗ്രസിന് പിന്നാലെ ടിഎംസിയും; ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതായി പരാതികോണ്‍ഗ്രസിന് പിന്നാലെ ടിഎംസിയും; ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതായി പരാതി

 രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കിയ സ്വർണക്കടത്ത് കേസ്; നാൾവഴികളിലൂടെ രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കിയ സ്വർണക്കടത്ത് കേസ്; നാൾവഴികളിലൂടെ

English summary
Kerala Bank Holidays in September 2020: SBI, Federal, HDFC and Other Banks Holiday In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X