കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി ഇനിയും വൈകും? ഹൈക്കോടതി തീരുമാനം നിർണ്ണായകം!

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്ക് പ്രവർത്തനം നവംമ്പർ ഒന്നിന് തുടങ്ങില്ല. നേരത്തെ നവംമ്പർ ഒന്നിന്ന് ബാങ്ക് പ്രവർത്തനം തുടങ്ങുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽസ തുടരുന്ന കേസുകളാണ് പ്രവർത്തനം വൈകാൻ കാരണമാകുന്നത്.

ഹൈസ്പീഡ് ഇൻറർനെറ്റുമായി കേരളത്തിന്റെ സ്വന്തം കെ ഫോൺ പദ്ധതി; 12 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ സേവനം!ഹൈസ്പീഡ് ഇൻറർനെറ്റുമായി കേരളത്തിന്റെ സ്വന്തം കെ ഫോൺ പദ്ധതി; 12 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ സേവനം!

കേരള ബാങ്കുമായി ബന്ധപ്പെട്ട കേസുകള്‍ പെട്ടെന്ന് പരിഗണിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയെങ്കിലും കേസ് നവംമ്പർ നാലിലേക്കാണ് മാറ്റിയത്. ഇത് നേരത്തെ ആക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം തുടങ്ങുന്നുണ്ട്. കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന അനുമതിക്ക് 2020 മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ട്.

യുഎഡിഎഫിന്റെ എതിർപ്പ്

യുഎഡിഎഫിന്റെ എതിർപ്പ്


എന്നാൽ യുഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യവേദി കേരള ബാങ്ക് രൂപീകരണത്തിനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ തിരച്ചടി നേരിട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചുകൊണ്ടാണ് കേരള ബാങ്ക് എന്ന കേരളത്തിന്‍റെ സ്വന്തം ബാങ്ക് രൂപീകരിക്കുന്നത്. ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടു പോകുന്നതിനു റിസര്‍വ്വ് ബാങ്കിന്‍റെ പച്ചക്കൊടി കേരളത്തിന് വലിയ സന്തോഷം നേടിതരുന്നതാണ്.

804 ബ്രാഞ്ചുകളുടെ ലയനം

804 ബ്രാഞ്ചുകളുടെ ലയനം

ത്രിതല സംവിധാനമാണ് നമ്മുടെ സഹകരണ ബാങ്കിന്റെ പൊതുഘടന. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് സഹകരണ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് പൂതിയ ബാങ്കിന്റെ രൂപീകരണം. 804 ബ്രാഞ്ചുകളുടെ ലയനമാണ് പൂര്‍ത്തികരിക്കേണ്ടത്.

650 ബില്ല്യണ്‍ രൂപയുടെ നിക്ഷേപം

650 ബില്ല്യണ്‍ രൂപയുടെ നിക്ഷേപം


സംസ്ഥാന സഹകരണ ബാങ്കിന് ഏകദേശം 7000 കോടി രൂപയും ജില്ലാബാങ്കുകളില്‍ 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യണ്‍ രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒരു വാണിജ്യ ബാങ്കായി തന്നെയാണ് കേരള ബാങ്കിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. നിലവിൽ ജില്ലാ ബാങ്കുകളുടെ 805, സംസ്ഥാന ബാങ്കിന്റെ 20 ശാഖകൾ കേരള ബാങ്കിന്റേതാകും. ശാഖകളിൽ പലതും റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ച് പൂട്ടിപോയേക്കാവുന്നതുമാണ്.

ലക്ഷ്യം വിദേശ നിക്ഷേപം?

ലക്ഷ്യം വിദേശ നിക്ഷേപം?


വിദേശ മലയാളികൾക്കു 1,61,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. നിലവിൽ പ്രവാസി നിക്ഷേപം സ്വീകരിക്കാൻ കോഴിക്കോട്, ഇടുക്കി, ഒഴികെയുള്ള ജില്ല സഹകരണ ബാങ്കുകൾക്ക് കഴിയാത്തതിനാൽ സഹകരണ മേഖലയിലുള്ളത് വളരെ തുച്ഛമായ തുക മാത്രമാണ്. കേരള ബാങ്ക് വന്നാൽ ഈ രണ്ടു നിക്ഷേപങ്ങളും സഹകരണ ബാങ്കിലെത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. കേരള ബാങ്ക് ബാങ്ക് നിലവിൽ വന്നു 2 വർഷത്തെ പ്രവർത്തനം വിലയിരുത്തിയശേഷമേ പ്രവാസി നിക്ഷേപത്തിന് ആർബിഐയുടെ അനുമതി ലഭിക്കുകയുള്ളൂ. എന്നാൽ സംസ്ഥാന സഹകരണ ബാങ്കിന് ഈ അനുമതി നേരത്തെ ലഭിച്ചതാണ്. കേരള ബാങ്കിലേക്കു ലയിക്കുന്നതോടെ ഈ ബാങ്കുകളുടെ ലൈസൻസ് റദ്ദാകും.

ഏകീകൃത സേവനങ്ങളാകും

ഏകീകൃത സേവനങ്ങളാകും

കേരള ബാങ്ക് രൂപീകരിച്ച് കഴിഞ്ഞാൽ വിവിധ ജില്ലാ ബാങ്കുകൾ അതതു ജില്ലകളിലെ സാഹചര്യങ്ങൾക്കനുസരിച്ചു നൽകുന്ന വ്യത്യസ്ത സേവനങ്ങൾ കേരള ബാങ്കിന്റെ കീഴിൽ ഏകീകൃത സേവനങ്ങളായി മാറും. നേരത്തെ ജില്ലാ ബാങ്കുകളുടെ ഭരണസമിതികൾക്കു ഓരോ ജില്ലയ്ക്കും അനുയോജ്യമായ പ്രൊഡക്ടുകൾ തയാറാക്കുകയും പലിശ നിരക്ക് നിശ്ചയിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ ഇനി അത് നടക്കില്ല. സംസ്ഥാനമൊട്ടാകെ ഒരേ വായ്പയും ഒരേ പലിശ നിരക്കും ആയിരിക്കും.

19 വ്യവസ്ഥകൾ

19 വ്യവസ്ഥകൾ

ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തില്‍നിന്നും ദ്വിതല സമ്പ്രദായത്തിലേക്ക് മാറ്റി കേരള ബാങ്ക് രൂപീകരിക്കുന്നതിന് 19 വ്യവസ്ഥകൾ റിസര്‍വ് ബാങ്ക് മുന്നോട്ടു വച്ചിരുന്നു. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളുടെ പൊതുയോഗത്തിൽ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയന പ്രമേയം പാസാക്കണമെന്നതായിരുന്നു പ്രധാന നിബന്ധന. എന്നാൽ 13 ബാങ്കുകൾ അനുകൂലിച്ചെങ്കിലും മലപ്പുറം ജില്ലാ ബാങ്കിൽ രണ്ടു തവണയും പ്രമേയം പാസാക്കാനായില്ല. ഇതേത്തുടർന്ന് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ള ഭേദഗതി വരുത്തിയുള്ള ഓർഡിനൻസ് ഇറക്കുകയായിരുന്നു.

മലപ്പുറം ജില്ല ബാങ്ക്

മലപ്പുറം ജില്ല ബാങ്ക്

മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിക്കാൻ തയാറായിട്ടില്ല എന്നതാണ് പ്രധാന കടമ്പ. ലയിച്ച ബാങ്കുകളിലെ പ്രതിനിധികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തിലേ ലയനം നടപ്പാക്കാവൂവെന്ന് റിസര്‍വ് ബാങ്കും നിർദ്ദേശിച്ചിട്ടുണ്ട്. ഈ കേസുകളില്‍ പ്രതികൂല വിധി വന്നാല്‍ അത് ബാങ്ക് രൂപീകരണത്തിന് തിരിച്ചടിയാകും. ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ വായ്പാ പ്രോഡക്ടുകള്‍ 2019 ജനുവരി ഒന്ന് മുതല്‍ ഏകീകരിച്ചിരുന്നു. ബാങ്കുകളുടെ സിഎ ഓഡിറ്റ്, മെഗ്രേഷന്‍ ഓഡിറ്റ്, ആസ്തി ബാധ്യതകളുടെ കണക്കെടുപ്പ് എന്നിവ പൂര്‍ത്തീകരിച്ചു. പുതുതായി ബാങ്ക് എന്ന പദം പേരിനൊപ്പം ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനും കമ്മിഷനെ നിയമിച്ചിരുന്നു.

English summary
Kerala Bank inaguration may not happen in November
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X