ഇനി തടസ്സങ്ങളില്ല: കേരള ബാങ്ക് വെള്ളിയാഴ്ച നിലവിൽ വരും, ഹൈക്കോടതിയുടെ പച്ചക്കൊടി
തിരുവനന്തപുരം: കേരള ബാങ്ക് ഇന്ന് നിലവിൽ വരും. സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ ലയനത്തിന് ഹൈക്കോടതി അനുമതി നൽകിയതോടെ കേരള ബാങ്ക് രൂപീകരണത്തിനുള്ള തടസ്സങ്ങൾ നീങ്ങുകയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് രൂപീകരണത്തിനായി സർക്കാരിന് വിജ്ഞാപനം പുറത്തിറക്കാമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കു് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾ സമർപ്പിച്ച 21 ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ മുഷ്താഖ് ഉത്തരവിട്ടത്.
സഹകരണ ബാങ്കുകളുടെ ലയനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നതോടെ അഡ്മിനിസ്ട്രേറ്റർ ഭരണവും ഇല്ലാതാവും. മിനി ആന്റണി ഐഎഎസ് അധ്യക്ഷനായിക്കൊണ്ടുള്ള ഇടക്കാല സമിതിയും ഇന്ന് അധികാരമേൽക്കും. ധനറിസോഴ്സ് സെക്രട്ടറി, സഹകരണ വകുപ്പ് സെക്രട്ടറി എന്നിവരായിരിക്കും സമിതി അംഗങ്ങളാവുക. ഒരു വർഷമാണ് ഇടക്കാല സമിതിയുടെ കാലാവധി.

കേരള ബാങ്ക് നേരത്തെ കേരളപ്പിറവി ദിനത്തിൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രഖ്യാപനം. റിസർവ് ബാങ്കിൽ നിന്ന് കേരള ബാങ്കിന് അനുമതി ലഭിച്ചിരുന്നുവെങ്കിലും പ്രതിബന്ധങ്ങൾ നിലനിന്നിരുന്നു. വിവിധ കേസുകളിൽ കോടതി ഉത്തരവ് വരുന്ന മുറക്ക് മാത്രേ ബാങ്കിന് പ്രവർത്തനം ആരംഭിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ തീർപ്പുകൽപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബാങ്കുകളുടെ ലയനവും സഹകരണ നിയമത്തിലെ വകുപ്പ് 14 എയുടെ ഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസുകളിലും ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതോടെയാണ് കേരളത്തിന് സ്വന്തം ബാങ്കെന്ന ആശയത്തിന് ജീവൻ വെക്കുന്നത്. മാർച്ച് 31നുള്ളിൽ സഹകരണ ബാങ്കുകളുടെ ലയനം പൂർത്തിയാക്കി റിപ്പോർട്ട് നൽകണെമന്നാണ് റിസർവ് ബാങ്ക് നിർദേശം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications