കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ലോക്കറും സുരക്ഷിതമല്ല? കേരളത്തിലെ ബാങ്കുകളെ മാത്രം ലക്ഷ്യം വച്ച് ഒരു മോഷണ സംഘം, കാണൂ

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ ബാങ്കുകള്‍ ലക്ഷ്യമിട്ട് വന്‍ കവര്‍ച്ചാ സംഘം കേരളത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞ ചെറുകിട ബാങ്കുകള്‍ ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ എത്തുന്നതെന്നാണ് പറയുന്നത്. ഝാര്‍ഖണ്ഡ് പൊലീസിനെ വെട്ടിച്ചു കടന്ന വന്‍ കൊള്ളസംഘം കേരളത്തില്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കാസര്‍കോട് ജില്ലയില്‍ മാത്രം അടിയ്ക്കടി രണ്ട് വന്‍ ബാങ്കു കവര്‍ച്ചകളാണ് ഉണ്ടായത്. നിലവിലെ സാഹചര്യത്തില്‍ അതീവ ജാഗത്ര പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതായും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീതി...

ഭീതി...

ബാങ്കുകളില്‍ തങ്ങളുടെ പണവും സ്വര്‍ണവും സുരക്ഷിതമാണെന്നാണ് ആലുകളുടെ വിശ്വാസം. പക്ഷേ ഇവയെ തകര്‍ക്കുന്ന തരത്തിലാണ് സംസ്ഥാനത്തെ പല ധനകാര്യ സ്ഥാപനങ്ങളിലും മോഷണങ്ങള്‍ നടക്കുന്നത്.

എസ്‌ഐഎസ്എഫ്

എസ്‌ഐഎസ്എഫ്

എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊലീസ് സുരക്ഷയൊരുക്കക പ്രാവര്‍ത്തികമല്ല. പൊതുമേഖല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി സിഐഎസ്എഫ് മാതൃകയില്‍ രൂപീകരിച്ച സ്റ്റേറ്റ് ഇന്‍ഡസ്ട്രിയില്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌ഐഎസ്എഫ്) എത്രത്തോളം കാര്യക്ഷമമാണെന്നതും സുരക്ഷയൊരുക്കുന്നതിന് തടസമാകുന്നു

സുരക്ഷ കുറഞ്ഞ...

സുരക്ഷ കുറഞ്ഞ...

സുരക്ഷ കുറഞ്ഞ ചെറിയ ബാങ്കുകളാണ് മോഷ്ടാക്കള്‍ ലക്ഷ്യം വയ്ക്കുന്നത്.

കാസര്‍കോട്

കാസര്‍കോട്

കാസര്‍കോട് ജില്ലയില്‍ രണ്ടു മസത്തിനിടെ രണ്ടു ബാങ്കുകള്‍ കൊള്ളയടിയ്ക്കപ്പെട്ടു. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വിജയ ബാങ്ക് തുരന്ന് 20.416 കിലോഗ്രാം സ്വര്‍ണവും 2.95 ലക്ഷം രൂപയും കൊള്ളയടിച്ചു.

English summary
Kerala banks under theft threat?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X