കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയപതാകകള്‍ വില്‍ക്കരുത്... വഴിയരികില്‍ വലിച്ചെറിഞ്ഞാല്‍ പിടിവീഴും !!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് പ്ലാസ്റ്റിക് ദേശീയ പതാകകള്‍ രാജ്യത്താകെ നിറയാറുണ്ട്. സ്വാതന്ത്ര്യ ദിനം കഴിഞ്ഞാല്‍ പിന്നെ റോഡരികിലും ചവറ്റ്ക്കുട്ടയിലുമൊക്കെ നമ്മുടെ നമ്മുടെ ദേശീയ പതാക കിടക്കുന്നത്‌ കാണാം. എന്നാല്‍ ദേശീയപതാകയോട് അനാദരവ് കാട്ടിയാല്‍ ഇനി പണികിട്ടും.

പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച ദേശീയ പതാകകളുടെ വില്‍പ്പനയും ഉപയോഗവും ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ദേശീയ പതാകയുടെ ഉപയോഗം സംബന്ധിച്ച് ദേശീയ പതാകാ അതോറിറ്റിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വിലകുറഞ്ഞ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയ പതാകകള്‍ റോഡരികില്‍ വില്‍പ്പന നടത്തുന്നതും ഇനി നടപ്പില്ല.

Read More: വെള്ളാപ്പള്ളിക്കെതിരെ തെളിവുണ്ട്...മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ അറസ്റ്റ് ഉടന്‍?

National Flag

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവരാണ് കൂടുതലായി പ്ലാസ്റ്റിക് പതാകകള്‍ വില്‍പ്പന നടത്താറ്. ഇത്തരം പതാകകള്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് ദേശീയപതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും വിതരണവും വില്‍പനയും ഉപയോഗവും പ്രദര്‍ശനവും കര്‍ശനമായി നിരോധിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയപതാകയുടെ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാനാണ് തീരുമാനം. ദേശീയപതാകയുടെ പ്രാധാന്യവും മഹത്വവും കണക്കിലെടുത്തു ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നതിനും കൈകാര്യം ചെയ്യണം. ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ പ്രവര്‍ത്തനം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എല്ലാ വകുപ്പു മേധാവികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്ലാസ്റ്റിക്കിന് പകരം കമ്പിളി, പരുത്തി, ഖാദി, സില്‍ക് തുടങ്ങിയവ ഉപയോഗിച്ചു കൈകൊണ്ട് നെയ്ത പതാകകള്‍ ഉപയോഗിക്കണമെന്നാണ് ദേശീയ പതാകാ അതോറിറ്റി നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ ഇത് പാലിക്കപ്പെട്ടിരുന്നില്ല. പ്ലാസ്റ്റിക്കിന് പകരം പേപ്പര്‍കൊണ്ടുള്ള ദേശീയപതാകകള്‍ ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്തരം പതാകകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുമ്പോള്‍ ദേശീയ പതാകയുടെ പ്രധാന്യവും മഹത്വവും ഉറപ്പുവരുത്തുന്ന രീതിയിലുമാകണമെന്നാണ് നിര്‍ദ്ദേശം.

English summary
The state government has banned the production and sale of plastic based national flags.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X