കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോ മാണി നിക്കണാ പോണാ? മാണിയുടെ രാജികാര്യം തീരുമാനിക്കുന്നത് ഇവരാണ്

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മന്ത്രി കെ എം മാണിയുടെ രാജി കാര്യം യു ഡി എഫ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി തീരുമാനമെടുക്കേണ്ട വിഷയമാണ്. മുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷന്‍ അടക്കുമുള്ള പാര്‍ട്ടി നേതാക്കളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

എന്നാല്‍ മാണിയുടെ രാജി കാര്യത്തില്‍ ചെന്നിത്തല വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിജിലന്‍സിനും ഡയറക്ടര്‍ക്കും എതിരായ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ ഹൈകോടതി ഒഴിവാക്കിയത് വകുപ്പിന് ആശ്വാസമായെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

km-mani

മുന്നണിയെ ഭദ്രമായി മുന്നോട്ടു നയിക്കാന്‍ കൂട്ടായ ആലോചന ആവശ്യമാണ്. തൊലി പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം രാജിക്കായി കേരളാ കോണ്‍ഗ്രസ്സിലും സമ്മര്‍ദ്ദം ഉയരുന്നുണ്ട്. മാണി രാജിവെക്കണമെന്ന തീരുമാനം തന്നെയാണ് ഹൈക്കമാന്‍ഡിനുമുള്ളത്. കോടതി വിധി വന്നതോടെ പാര്‍ട്ടി ഒന്നടങ്കം മാണിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

English summary
kerala bar bribery case k m mani resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X