കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം; രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മന്ത്രി കെ ബാബു ബാര്‍ ഉടമകളില്‍ നിന്നും 10 കോടിരൂപ കോഴ വാങ്ങിയെന്ന ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. വിജിലന്‍സ് എറണാകുളം യൂണിറ്റ് എസ് പി സുകേശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയെ തുടര്‍ന്ന് മന്ത്രി ബാബുവിനെതിരെ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിജിലന്‍സ് ഡയറക്ടറെ അറിയിച്ചിരുന്നു. കെ എം മാണിക്കെതിരെ നടക്കുന്ന അന്വേഷണത്തിനൊപ്പം ബാബുവിനെതിരെയും അന്വേഷിക്കാമെന്നായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍, നിയമോപദേശം മറികടന്ന് ബാബുവിനെതിരെ അന്വേഷണം നടത്താന്‍ രമേശ് ചെന്നിത്തല നിര്‍ദ്ദേശിക്കുകയായിരുന്നെന്നാണ് വിവരം. എറണാകുളത്തുവെച്ചാണ് കോഴ ഇടപാട് നടന്നത് എന്ന് മൊഴിയില്‍ പറഞ്ഞിരിക്കുന്നതിനാല്‍ വിജിലന്‍സിന്റെ എറണാകുളം യൂണിറ്റാകും അന്വേഷണം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്.
വിജിലന്‍സ് അന്വേഷണ ഉത്തരവ് പുറത്തുവന്നതോടെ മന്ത്രി കെ ബാബു മുഖ്യന്ത്രിയെ സന്ദര്‍ശിച്ച് രാജി സന്നദ്ധത അറിയിച്ചതായി സൂചനയുണ്ട്. അന്വേഷണം നടക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനത്ത് തുടരില്ലെന്ന് മന്ത്രി നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ മദ്യവില്‍പന സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചതെന്നാണ് ബാബു പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്.












Click it and Unblock the Notifications