ആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനി
തൃശൂര്‍: ജീവനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ആഘോഷവേളകളില്‍ സമ്മാനിക്കുന്ന സംഭവം ഇന്ന് അസാധാരണമല്ല. പല കമ്പനികളും ആശ്ചര്യപ്പെടുത്തുന്ന സമ്മാനങ്ങള്‍ ആണ് ജീവനക്കാര്‍ക്ക് നല്‍കി വരുന്നത്. എന്നാല്‍ കേരളത്തില്‍ പൊതുവെ വലിയ സമ്മാനങ്ങള്‍ കൊടുക്കുന്നത് മറ്റിടങ്ങളെ അപേക്ഷിച്ച് കുറവാണ്.
അടുത്തിടെ ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ വിപണന ശൃംഖലയായ 'മൈജി', റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ഹൈലൈറ്റ്' എന്നീ കേരള കമ്പനികള്‍ ജീവനക്കാര്‍ക്ക് കാര്‍ സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിന് സമാനമായി കേരളത്തിലെ ഒരു ഐ ടി കമ്പനിയും ജീവനക്കാര്‍ക്ക് കണ്ണഞ്ചിപ്പക്കുന്ന സമ്മാനം നല്‍കിയിരിക്കുകയാണ്.

ചാലക്കുടിയിലെ ഐ ടി കമ്പനിയായ ജോബിന്‍ ആന്‍ഡ് ജിസ്മി ഐ ടി സര്‍വീസസ് ആണ് ജീവനക്കാരെ ചേര്‍ത്ത് പിടിച്ചത്. തങ്ങളുടെ പത്താം വാര്‍ഷികം ആഘോഷമാക്കാന്‍ ജീവനക്കാര്‍ക്ക് ആറ് കാറുകള്‍ ആണ് ജോബിന്‍ ആന്‍ഡ് ജിസ്മി ഐ ടി സര്‍വീസസ് സമ്മാനിച്ചത്. സമ്മാനമായി നല്‍കിയ കാര്‍ ഏതാണെന്ന് അറിയേണ്ടേ..? വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ള കിയ സെല്‍ടോസ്!!

മൊത്തം 1.20 കോടി രൂപ വില വരുന്ന ആറ് കിയ സെല്‍ടോസ് കാറുകളാണ് ജോബിന്‍ ആന്‍ഡ് ജിസ്മി ഐ ടി സര്‍വീസസ് തങ്ങളുടെ മുതിര്‍ന്ന ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. കമ്പനിയുടെ തുടക്കകാലം മുതല്‍ ജോലി ചെയ്ത് വന്നവരെയാണ് 20 ലക്ഷം രൂപ വിലയുള്ള വാഹനം നല്‍കി ജോബിന്‍ ആന്‍ഡ് ജിസ്മി ഐ ടി സര്‍വീസസ് ആദരിച്ചത്.

2012 ല്‍ രണ്ട് ജീവനക്കാരുമായി തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ 200 പേരുള്ള കമ്പനിയാണ്. ഇതില്‍ ഈ ആറ് പേരും വഹിച്ച പങ്ക് നിസ്തുലമാണ് എന്ന് കമ്പനി സഹ സ്ഥാപകയും ചീഫ് ടെക്നോളജി ഓഫീസറുമായ എ ഐ ജിസ്മി പറയുന്നു. പത്താം വാര്‍ഷികാഘോഷം കൂടാതെ ഈ വര്‍ഷത്തെ മികച്ച ജീവനക്കാരന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും സമ്മാനിച്ചിട്ടുണ്ട്.

Image Credit: Jobin and Jismi@facebook
ചാലക്കുടിയില്‍ സ്വന്തം കെട്ടിടത്തില്‍ ആണ് ജോബിന്‍ ആന്‍ഡ് ജിസ്മി ഐ ടി സര്‍വീസസ് പ്രവര്‍ത്തിക്കുന്നത്. ക്ലൗഡ് അധിഷ്ഠിത ഇ ആര്‍ പി ആയ 'ഒറാക്കിള്‍ നെറ്റ് സ്യൂട്ടി'ന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സേവനദാതാക്കളിലൊന്നാണ് ജോബിന്‍ ആന്‍ഡ് ജിസ്മി ഐ ടി സര്‍വീസസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Image Credit: Jobin and Jismi@facebook
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ 1000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സഹ സ്ഥാപകനും സി ഇ ഒയുമായ ജോബിന്‍ ജോസ് പറഞ്ഞു. ചാലക്കുടിയില്‍ നിര്‍മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടത്തില്‍ അടുത്ത വര്‍ഷം പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ 300 പേര്‍ക്ക് കൂടി ജോലി നല്‍കാന്‍ സാധിക്കും.

കൂടാതെ മധുരയിലെ എല്‍കോട്ട് സെസ് ടൂവില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ നാല് ഏക്കര്‍ സ്ഥലത്ത് അടുത്ത വര്‍ഷം ആരംഭിക്കുന്ന ഡെവലപ്പ്മെന്റ് സെന്ററില്‍ 500 പേര്‍ക്കും തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും ജോബിന്‍ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ലൗഡ് ഇ ആര്‍ പി ആയ ഒറാക്കിള്‍ നെറ്റ്സ്യൂട്ടിന്റെ രാജ്യത്തെ ഏറ്റവും വലിയ സര്‍വീസ് പ്രൊവൈഡറാണ് ജോബിന്‍ ആന്‍ഡ് ജിസ്മി ഐ ടി സര്‍വീസ്.












Click it and Unblock the Notifications