• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളം പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് - കൃഷിമന്ത്രി വിഎസ് സുനില്‍കുമ

  • By desk

ഇടുക്കി: സംസ്ഥാനം പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പച്ചക്കറി കൃഷി വികസന പദ്ധതിയുടെ അവാര്‍ഡ് വിതരണവും പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ 42 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കും, കേരളത്തിനാവശ്യമുള്ള 15 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പന്നങ്ങളില്‍ 9.8 ലക്ഷം മെട്രിക് ടണ്ണും ഇപ്പോള്‍ സ്വന്തമായിതന്നെ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓരോ പ്രദേശത്തിന്റെയും തനത് കാര്‍ഷിക രീതികളെ നിലനിര്‍ത്തി പഴം , പച്ചക്കറി ഇനങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന ജൈവവൈവിധ്യ സംസ്‌കാരം ജില്ലയില്‍ വളര്‍ത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. കേരളം പോലെ കൃഷിക്ക് അനുയോജ്യമായ മറ്റൊരു സ്ഥലവുമില്ല. പോഷകസമ്പുഷ്ടമായ നാടന്‍ ഭക്ഷ്യ ഉല്‍പ്പങ്ങള്‍ ഇവിടെ ഉത്പ്പാദിപ്പിക്കണം. ചക്കയെ ഔദ്യോഗിക ഫലമാക്കിയതിലൂടെ ഭക്ഷ്യ ഉത്പ്പന്ന സ്വയംപര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജൈവപച്ചക്കറി വികസനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കേരളത്തില്‍ ഉത്പാദിപ്പിക്കുന്നവയില്‍ 96 ശതമാനവും വിഷരഹിതപച്ചക്കറിയാണ്. ജില്ലയിലെ ഏലത്തോട്ട മേഖലയില്‍ മാരകവിഷം പ്രയോഗിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരോധിത കീടനാശിനി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

prevanthanam

കാര്‍ഷിക സ്വയംപര്യാപ്തത പൂര്‍ണ്ണതയിലെത്തിക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്, ഇതിന്റെ ഭാഗമായി നാട്ടുമാവുകളുടെ ഡയറക്ടറി ഫാമുകള്‍ തുടങ്ങും, എല്ലാ ജൂണ്‍, ജൂലൈ മാസങ്ങളിലും വാര്‍ഡുതലത്തില്‍ കര്‍ഷകസഭ രൂപീകരിക്കല്‍, നടീല്‍ വസ്തുക്കള്‍ വില്‍ക്കുന്നതിനും ഉത്പങ്ങള്‍ വാങ്ങുന്നതിനുമായി ഞാറ്റുവേല ചന്തകള്‍ തുടങ്ങിയവ സംഘടിപ്പിക്കും, പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് എല്ലാ വീടുകളിലും പച്ചക്കറികൃഷി പരിപോഷിപ്പിക്കുകയും നാടന്‍ ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുവാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു. എം എല്‍ എ മാരായ റോഷി അഗസ്റ്റിയന്‍,ഇ എസ് ബിജിമോള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

English summary
Kerala became self-sufficient for vegetables cultivation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more