Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം സിറിയ പോലായി;സിപിഎമ്മും കോൺഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്നും കെ.സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സി പി എമ്മും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണ്.സർക്കാരും പൊലീസും പോപ്പുലർ ഫ്രണ്ട് ഭീകരവാദികളെ പിന്തുണയ്ക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. അടുത്തകാലത്തായി ആയിരക്കണക്കിന് ഹലാൽ ഹോട്ടലുകളാണ് കേരളത്തിൽ ഉയരുന്നത്. വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തീവ്രവാദികളുടെ അജണ്ടയാണിത്. കേരളം സിറിയ പോലെ ആയെന്നും ഡൽഹി പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

hoto-2021-11-20-17-25-41-1637409

ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവർത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പി എഫ് ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പട്ടാപ്പകൽ ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് സഞ്ജിത്ത് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവം നടന്നത് ദേശീയ പാതയിൽ നിന്നും രണ്ട് കിലോ മീറ്റർ മാത്രം അകലെയായിട്ടും വാഹനങ്ങൾ പരിശോധിക്കാനോ ഗതാഗതം ബ്ലോക്ക് ചെയ്യാനോ പൊലീസ് തയ്യാറായില്ല.

സിവിൽ പൊലീസുകാരൻ ദൃക്സാക്ഷിയായ കൊലപാതകമായിരുന്നിട്ടും പൊലീസ് 7 ദിവസം കഴിഞ്ഞാണ് പ്രതികളുടെ വാഹനത്തിന്റെ ഫോട്ടോ പോലും പുറത്തുവിട്ടത്. സി പി എം- പോപ്പുലാർ ഫ്രണ്ട് കൂട്ടുക്കെട്ടാണ് പൊലീസിന്റെ നിഷ്ക്രിയത്വത്തിന് കാരണമെന്നും സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട് ജില്ലയിൽ ഉൾപ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇവർ ഒരുമിച്ചാണ് ഭരിക്കുന്നത്. സർക്കാരും പൊലീസും പോപ്പുലാർ ഫ്രണ്ട് ഭീകരവാദികളെ പിന്തുണയ്ക്കുകയാണ്. കേരളത്തിലെ കാര്യങ്ങളെല്ലാം ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുമ്പിൽ അവതരിപ്പിച്ചു. ബി ജെ പിക്ക് മാത്രം അല്ല എല്ലാ വിഭാഗം ജനങ്ങൾക്കും കേരളത്തിലെ മതതീവ്രവാദം ആപത്താണ്.പാലാ ബിഷപ്പ് ഹൗസ് അക്രമിക്കാനുള്ള മത തീവ്രവാദികളുടെ നീക്കം ഇതാണ് തെളിയിക്കുന്നത്. അതിനെ പ്രതിരോധിക്കാൻ ബി ജെ പി പ്രവർത്തകർ മാത്രമാണ് മുന്നിട്ടിറങ്ങിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

Recommended Video

cmsvideo
    പാലക്കാട്;ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം;പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് കെ.സുരേന്ദ്രൻ

    ഈ അടുത്തകാലത്തായി ആയിരക്കണക്കിന് ഹലാൽ ഹോട്ടലുകളാണ് കേരളത്തിൽ ഉയരുന്നത്. വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തീവ്രവാദികളുടെ അജണ്ടയാണിത്. ഇത് കേരളത്തെ പതുക്കെ മറ്റൊരു സിറിയയാക്കി മാറ്റും. കരിവന്നൂർ സഹകരണ ബാങ്കിൽ നടന്ന വൻ അഴിമതി സി ബി ഐയെ ഏൽപ്പിക്കണമെന്നും അമിത് ഷായോട് അഭ്യർത്ഥിച്ചതായി സുരേന്ദ്രൻ പറഞ്ഞു.

    അതേസമയം കേരളത്തിൽ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ആരും സംസാരിക്കാൻ പാടില്ല എന്നതാണ് സാഹചര്യമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ആരോപിച്ചു.തീവ്രവാദികൾക്കെതിരെ സംസാരിച്ചാൽ എല്ലാവരും കൂട്ടായെത്തി ആക്രമിക്കുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ കുറ്റപെടുത്തി. സി പി എം, കോൺ ഗ്രസ് പ്രവർത്തകരും പോപ്പുലാർ ഫ്രണ്ടിന്റെ കൊലക്കത്തിക്ക് ഇരയായിട്ടും രാഷ്ട്രീയ താത്പര്യം കൊണ്ടാണ് സർക്കാർ നടപടിയെടുക്കാത്തത്. സംസ്ഥാനത്ത് നടക്കുന്ന ഇത്തരം വിധ്വംസന പ്രവർത്തനങ്ങളുടെ ഇരയാവുന്നത് കേരളത്തിലുള്ള ജനങ്ങളാണ്. ഈ സാഹചര്യം കാരണം നിക്ഷേപകർ അയൽ സംസ്ഥാനങ്ങളിലേക്ക് പോവുകയാണെന്നും ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ് ബി ജെ പി സംസ്ഥാന നേതൃത്വം ഉയർത്തുന്നതെന്ന് പാർട്ടി ദേശീയ വക്താവ് ടോം വടക്കൻ പറഞ്ഞു. തീവ്രവാദികളെ ഒറ്റപ്പെടുത്തണമെന്നാണ് കേരളത്തിലെ മുഴുവൻ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+