കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം അന്യസംസ്ഥാന ലൈംഗീക തൊഴിലാളികളുടെ കേന്ദ്രം; സർവ്വെയിൽ തെളിയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ!

Google Oneindia Malayalam News

കണ്ണൂർ: മലയാളിക്ക് ഹോട്ടൽ പണിക്കും, കെട്ടിടം പണിയാനും, വീട്ടു ജോലിക്കും മുതൽ കൃഷിപണിക്കും വൃദ്ധരായ മാതാപിതാക്കളെ നോക്കാനും വരെ അന്യ സംസ്ഥാന തൊഴിലാളികൾ എന്നത് സുപരിചിതമാണ്. എന്നാൽ മലാളികളുടെ ലൈംഗീക ആവശ്യത്തെ പരിഗണിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകൾ ധാരാളമായി കേരളത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. തൃശൂരിൽ പോലീസ് റെയ്ഡിൽ നിരവധി അന്യ സംസ്ഥാന തൊഴിലാളികളെയായിരുന്നു അറസ്റ്റ് ചെയ്തത്. ഇവരെ എത്തിച്ച് ബിസിനസ് നടത്തിയിരുന്നത് ഒരു മലയാളി യുവതിയുമായിരുന്നു.

വലിയ ഹോട്ടലുകളിൽ വരെ ലൈംഗീക ആവശ്യത്തിനായി അന്യസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്നുണ്ട്. കഞ്ചാവ്-കൊട്ടേഷൻ-സെക്സ് റാക്കറ്റുകൾ അന്യസംസ്ഥാന സ്ത്രീകളെ ഉപയോഗപ്പെടുത്തിയാണ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ 3.5 മില്ല്യൺ അന്യസംസ്ഥാന തൊഴിലാളികളുള്ള കേരളം അന്യ സംസ്ഥാന ലൈംഗിക തൊഴിലാളികളുടെ ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

തൊഴിലാളികളുടെ ബന്ധുക്കളെന്ന പേരിൽ....

തൊഴിലാളികളുടെ ബന്ധുക്കളെന്ന പേരിൽ....


ബംഗാൾ, ബീഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ലൈംഗീക തൊഴിലാളികൾ കേരളത്തിലെത്തുന്നതെന്ന് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ സർവ്വെയിൽ വ്യക്തമാക്കുന്നു. കേരളത്തിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ബന്ധുക്കളാണെന്ന് പറഞ്ഞാണ് ഇത്തരത്തിൽ സ്ത്രീകൾ കൂട്ടത്തോടെ കേരളത്തിലെത്തുന്നത്.

പെരുമ്പാവൂർ കേന്ദ്രമാകുന്നു

പെരുമ്പാവൂർ കേന്ദ്രമാകുന്നു

പെരുമ്പാവൂരിലാണ് ഏറ്റവും കൂടുതൽ അന്യസംസ്ഥാന ലൈംഗീക തൊഴിലാളികളുള്ളത്. ഇത്തരത്തിൽ ലൈംഗീക തൊഴിലാളികൾ കേരളത്തിൽ എത്തുന്നതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാനത്ത് ലൈംഗീകമയി പകരുന്ന രോഗങ്ങൾക്കെതിരെ സർക്കാർ അധികൃതർ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഹിന്ദി, ബംഗാളി, ഒഡീഷ ഭാഷകളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും പോസ്റ്ററുകൾ അടിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജോയിന്റ് സെക്രട്ടറി ഡെനന്നീസ് ജോസഫ് പറഞ്ഞു.

ഏജന്റ്മാർ വഴി ബംഗാളിൽ നിന്നും...

ഏജന്റ്മാർ വഴി ബംഗാളിൽ നിന്നും...


തൃശൂരിൽ നിന്ന് റെയ്ഡിൽ കഴിഞ്ഞ കുറഞ്ഞ് മാസങ്ങൾക്ക് മുമ്പ് 12 യുവതികളെ പോലീസ് കസ്റ്റിഡിയിലെടുത്തിരുന്നു. ഇതിൽ ഏഴ് പേരും അന്യസംസ്ഥാനക്കാരായിരുന്നു. ബംഗാളിൽ നിന്ന് ഏജന്റ്മാർ മുഖേനയാണ് ഇത്തരത്തിൽ യുവതികൾ കേരളത്തിലെത്തുന്നതെന്നാണ് എയ്ഡ് കൺട്രോൾ സൊസൈറ്റിയുടെ സർവ്വെ കണ്ടെത്തിയിരിക്കുന്നത്. തൃശൂരിൽ നടന്ന റെയ്ഡിൽ വൻ പെൺവാണിഭ സംഘത്തെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ഏജന്റുമാർ കേരളത്തിൽ സജീവം

ഏജന്റുമാർ കേരളത്തിൽ സജീവം

അന്യസംസ്ഥാനത്തു നിന്നും സ്ത്രീകളെ ലൈംഗീക കാര്യങ്ങൾക്കായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിക്കുന്ന റാക്കറ്റുകൾ കേരളത്തിൽ തന്നെയുണ്ട്. ബംഗാൾ‌, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലായും ഇത്തരത്തിൽ യുവതികൾ എത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നിയമ വിരുദ്ധ നീക്കങ്ങൾ കേരളത്തിൽ അനുദിനം വളരുന്നുണ്ട്. ഈ വിധത്തിൽ പോയാൽ പോലീസിനുപോലും നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാകുമെന്നാണ് ആരോപണം ഉയരുന്നത്.

English summary
Kerala becomes a destination for migrant workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X