കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീവറേജും അടയ്‌ക്കേണ്ടിവരുമോ? ബീവറേജ് ജീവനക്കാരി കൊറോണ നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളേജില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ ബാറുകള്‍ എല്ലാം അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ തലസ്ഥാനത്തെ ബീവറേജിലെ ജീവനക്കാരിയെ പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ക്ക് കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ സാമ്പില്‍ പരിശോധനയ്ക്കയച്ചെങ്കിലും ഇതുവെ ലഭ്യമായിട്ടില്ല. പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂ.

beverage

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശ മദ്യശാലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ കാസര്‍കോട് ജില്ലകളിലെ ബീവറേജ് പൂര്‍ണമയും അടച്ചിടും.

എന്നാല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത 9 ജില്ലകളില്‍ മാത്രമാണോ അതോ എല്ലാ ജില്ലകളിലും ബാറുകള്‍ അടച്ചിടുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാകുകയുള്ളൂ. കൊറോണ പടര്‍ന്നുപിടിക്കുന്ന ആളുകള്‍ കൂട്ടമായെത്തുന്ന ബാറുകള്‍ അടച്ചിിന്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബാറുകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

അതേസമയം, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ച കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ഭാഗിക ലോക്ക് ഡൗണും നടപ്പാക്കും. ജില്ലകള്‍ പൂര്‍ണമായും അടച്ചിടണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും മന്ത്രിമാരുമായി നടത്തിയ ഉന്നത തല യോഗത്തിലും പൂര്‍ണ നിയന്ത്രണം വേണ്ടെന്ന് സര്‍ക്കാര്‍ തിരുമാനിക്കുകയായിരുന്നു.

കാസര്‍ഗോഡ് യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. കാസര്‍ഗോഡ് ഇന്നലെ മാത്രം അഞ്ച് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് ഇന്നലെ രാത്രി ഒന്‍പത് മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നിരുന്നു. ഇവിടെ പൊതുഗതാഗത സംവിധാനങ്ങള്‍ എല്ലാം നിര്‍ത്തലാക്കിയിട്ടുണ്ട്.ആവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ മാത്രം രാവിലെ 11 മുതല്‍ 5 മണി വരെ പ്രവര്‍ത്തിക്കും. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ജില്ലയില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യത ഇല്ലെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയിൽ 19 കേസുകളാണ് സ്ഥിരീകരിച്ചത്.

English summary
Kerala Beverage Employee Under Corona Observation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X