പാലാ സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍ ഹിന്ദു യുവാവിന് കിഡ്‌നി ദാനം ചെയ്തു
എറണാംകുളം: പാലാ സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍ ഹിന്ദു യുവാവിന് കിഡിനി ദാനം ചെയ്തു. ഇന്നലെ ലേക് ഷോർ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്.
മലപ്പുറം കോട്ടക്കല്‍ സ്വദേശിനിയായ സൂരജിനാണ് മെത്രാന്‍ കിഡ്‌നി ദാനം ചെയ്തത്. ഒരു വര്‍ഷമായി കിഡ്‌നിരോഗ അസുഖബാധിതനാണ് സൂരജ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് സൂരജിന്റേത്.

'മറ്റുള്ളവരോട് വൃക്ക ദാനം ചെയ്യാന്‍ പറയുന്നതിന് മുന്‍പ് നമ്മളാകാണം അവര്‍ക്ക് മുന്നില്‍ നിന്ന് വഴി കാട്ടേണ്ടത്. ഇത് ഒരു മനുഷ്യ ജീവനു വേണ്ടിയുള്ള ത്യാഗം മാത്രമാണെന്നും' ബിഷപ്പ് പറഞ്ഞു.
മെത്രാന്റെ സഹായം മൂലം സൂരജിന്റെ കുടുംബമാണ് രക്ഷപ്പെട്ടത്. കുടുംബത്തിന്റെ ഏക ആശ്രയമാണ് സൂരജ്. ചികിത്സയുടെ ചിലവ് കാരണമാണ് ഇത്രനാള്‍ ശസ്ത്രക്രിയ വൈകിയത്. ചികിത്സക്കായി താമസിക്കുന്ന വീട് വിറ്റ് ഇപ്പോള്‍ വാടക വീട്ടിലാണ് താമസം.












Click it and Unblock the Notifications