കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെത്രാന്മാര്‍ വാങ്ങിക്കൂട്ടിയ സ്വത്ത് സഭയ്ക്ക് കൈമാറണമെന്ന് പാത്രിയര്‍ക്കീസ് ബാവ

  • By Neethu
Google Oneindia Malayalam News

കൊച്ചി: യാക്കോബായ സഭയിലെ മെത്രാന്മാര്‍ വാങ്ങിക്കൂട്ടിയ സ്വത്ത് സഭയുടെ പേരിലേക്ക് ഉടന്‍ മാറ്റണമെന്ന് പാത്രയര്‍ക്കീസ് ബാവയുടെ ഉത്തരവ്. സഭയ്ക്ക് എന്ന പേരില്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും വാങ്ങിക്കൂട്ടിയ സ്വത്താണ് ഉടന്‍ സഭയിലേക്ക് തന്നെ മാറ്റണം എന്നാവശ്യപ്പെട്ടിട്ടുള്ളത്.

കേരളത്തിലെ മെത്രാന്മാരെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സഭയുടെ തലവനായ പാത്രിയര്‍ക്കീസ് ഭാവ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. സഭയുടെ കേരളത്തിലെ തലവനായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കാണ് നിര്‍ദേശം ലഭിച്ചത്.

bava01

ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ' കേരളത്തിലെ യാക്കോബായ സഭയിലെ ബിഷപ്പുമാരെക്കുറിച്ചു നിരവധി പരാതികളാണു തനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത്. സ്വന്തം പേരില്‍ സ്വത്തുവകകള്‍ സമ്പാദിക്കുന്നു, സഭയ്ക്കായി പടുത്തുയര്‍ത്തുന്ന സ്‌കൂളുകളും ട്രസ്റ്റുകളും സ്വന്തം പേരിലേക്കു മാറ്റുന്നു, സഭയുടെ സ്വത്തുവകകള്‍ മെത്രാന്‍മാരുടെ കുടുംബാംഗങ്ങളുടെ പേരിലാക്കുന്നു, സ്വകാര്യ ട്രസ്റ്റുകളുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങുന്നു എന്നിവയൊക്കെയാണ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കണമെന്നു സഭാ തലവനെന്ന നിലയില്‍ താന്‍ മെത്രാന്‍മാരുടെ സമിതിയായ സൂനഹദോസിനോട് നിര്‍ദേശിക്കുകയാണ്. സ്വന്തംപേരിലാക്കിയ സ്വത്തുവകകള്‍ മെത്രാന്‍മാര്‍ അടിയന്തരമായി സഭയുടെ പേരിലേക്ക് മാറ്റണം. സഭാ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഈ സ്വത്തുക്കള്‍ സംബന്ധിച്ച് അവകാശമുന്നയിക്കാന്‍ സാധ്യതയുളള കാര്യവും തനിക്ക് ബോധ്യമുണ്ട്. ഭാവിയില്‍ മറ്റ് വലിയ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനു സഭാ ഭരണഘടനയും പാരമ്പര്യവും അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സ്വത്തുവകകള്‍ സഭയുടെ കീഴിലുളള ഭദ്രാസനങ്ങളുടെയും പളളികളുടെയും പേരിലേക്ക് മാറ്റണം.' കേരളത്തിലെ മെത്രാന്മാര്‍ക്കിടയില്‍ നടക്കുന്ന അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് സഭാതലവന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

English summary
kerala bishops should return their personal assets to jacobite church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X