കേരളത്തിലെ ബിജെപി നേതാക്കള്‍ ഭയക്കണം..! സ്വത്തുക്കളില്‍ രഹസ്യപരിശോധന..!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: മെഡിക്കല്‍ കോഴയില്‍ നാണം കെട്ട ബിജെപി മുഖം രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ നേതാക്കള്‍ക്ക് അടുത്ത പണി വരുന്നു. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ ആര്‍എസ്എസ് രഹസ്യമായി പരിശോധിക്കുന്നു എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മെഡിക്കല്‍ കോഴയില്‍ സംസ്ഥാന നേതാക്കളുടേത് അടക്കം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് പരിശോധന. നേതാക്കളുടെ സ്വത്ത് പരിശോധന നേരത്തെ തന്നെ തുടങ്ങിയിരുന്നുവെങ്കിലും മെഡിക്കല്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന വ്യാപിപ്പിക്കുകയാണ്.

സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്റെ ക്വട്ടേഷന്‍..?? സംഭവിച്ചത് !! നടുക്കുന്ന വെളിപ്പെടുത്തല്‍..!

BJP

മെഡിക്കല്‍ കോഴയില്‍ ബിജെപി ദേശീയ നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും കടുത്ത അതൃപ്തിയാണ് സംസ്ഥാന ഘടകത്തോട് രേഖപ്പെടുത്തിയിരിക്കുന്നത്.കോഴ ആരോപണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിനെ പുറത്താക്കിയെങ്കിലും ബിജെപിക്ക് മുഖം രക്ഷിക്കാനായിട്ടില്ല. പാര്‍ട്ടി നേതാക്കളുടെ അഴിമതിയിലെ പങ്ക് കേന്ദ്ര അന്വേഷണത്തിലാണ്. ആരോപണ വിധേയനായ എംടി രമേശിന് നേര്‍ക്ക് തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് മറ്റൊരു ആരോപണം കൂടി ഉയര്‍ന്നത് സംസ്ഥാന ബിജെപിയെ തികച്ചും കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് അനുവദിച്ച 35 ലക്ഷം രൂപ ചിലവഴിച്ചതിന് കണക്ക് നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
English summary
RSS to probe on assets of leaders of BJP in Kerala.
Please Wait while comments are loading...