അമിത് ഷാ മോഡല്‍ കേരളത്തില്‍ പരീക്ഷിയ്ക്കാനൊരുങ്ങി ബിജെപി, ഇത്തവണയെങ്കിലും ജയിക്കോ?
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കണ്ണുംനട്ട് ബിജെപി. മറ്റ് തിരഞ്ഞെടുപ്പുകളിലെല്ലാം പരാജയം നേരിട്ട ബിജെപി ഭരണത്തിന്റെ താഴേ തട്ടില്‍ നിന്ന് തന്നെ നേട്ടം കൊയ്യാനിറങ്ങുന്നു.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ അമിത് ഷാ പയറ്റിയ പ്രചാരണ തന്ത്രങ്ങളെ മാതൃകയാക്കി കേരളത്തിലും അമിത് ഷാ മോഡല്‍ പരീക്ഷിയ്ക്കാനൊരുങ്ങുകയാണ് ബിജെപി.
സിപിഎമ്മിന്റെ വോട്ട് ബാങ്ക് ലക്ഷ്യം വയ്ക്കുന്ന ബിജെപി തങ്ങളുടെ കടുത്ത ഹിന്ദുത്വ നിലപാടുകളില്‍ അയവ് വരുത്തും. ഉത്തര്‍ പ്രദേശില്‍ ന്യൂനപക്ഷങ്ങളേയും ദളിതരേയും ഒപ്പം നിര്‍ത്താന്‍ അമിത് ഷാ നടത്തിയ നീക്കള്‍ തന്നെയാകും ബിജെപി കേരളത്തിലും മാതൃകയാക്കുക...

അമിത് ഷാ മോഡല്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടം കൊയ്യാനിറങ്ങുകയാണ് ബിജെപി. അസംബ്ളി തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ മാറിമാറി വരുന്ന എല്‍ഡിഎഫ് യുഡിഎഫ് ഭരണത്തിന് മാറ്റം വരുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിലൂടെ കഴിയുമെന്ന് ബിജെപി പ്രതീക്ഷിയ്ക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമിത് ഷാ ഉത്തര്‍പ്രദേശില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങളാണ് കേരളത്തിലെ നേതാക്കള്‍ മാതൃകയാക്കുന്നത്

തിരഞ്ഞെടുപ്പ്
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വരുന്നത്. അതിനാല്‍ തന്നെ ബിജെപിയ്ക്കും ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായാകമാണ്. ഇത്തവണയെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകുമോ എന്ന തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഒരു വ്യക്തത കൈവരും.

അടുത്തിടെ
തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും തിരുവവന്തപുരത്ത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് എത്താന്‍ സാധിച്ചതും അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ വര്‍ഷത്തിനെക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താനായതും ബിജെപിയുടെ നേട്ടങ്ങളാണ്

തന്ത്രം അത് തന്നെ
ഉത്തര്‍പ്രദേശില്‍ മതന്യൂനപക്ഷങ്ങളേയും ദളിതരേയും ഒപ്പം നിര്‍ത്താന്‍ അമിത് ഷാ പ്രയോഗിച്ച തന്ത്രം തന്നെയാണ ്‌കേരളത്തിലും പരീക്ഷിയ്ക്കപ്പെടുക. ത. തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ നിന്നും തല്‍ക്കാലത്തേയ്‌ക്കെങ്കിലും ബിജെപി വിട്ടുനില്‍ക്കും

എസ്എന്‍ഡിപി, എന്‍എസ്എസ്
ഈഴവ, നായര്‍ വോട്ടുകള്‍ ഒപ്പം നിര്‍ത്താനും ബിജെപി ശ്രമിയ്ക്കും. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ഇടയ്ക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിയ്ക്കുന്നതിന് വേണ്ടിയാണ് ചര്‍ച്ച നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകളെ നിസാരമായി തള്ളിക്കളയാനാകില്ല.












Click it and Unblock the Notifications