കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലെ കലഹം; പ്രശ്നപരിഹാരത്തിന് പുതിയ പോംവഴി, കോര്‍ക്കമ്മിറ്റിയില്‍ ഒരാളെ കൂടി ഉള്‍പ്പെടുത്തി

Google Oneindia Malayalam News

തിരുവനന്തപുരം: കെ സുരേന്ദ്രന്‍റെ അധ്യക്ഷ പദവി, ഭാരവാഹി പ്രഖ്യാപനം എന്നിവയ്ക്ക് പിറകെ ബിജെപി കേരള ഘടകത്തില്‍ ഉടലെടുത്ത പൊട്ടിത്തെറിയില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടല്‍. ഭാരവാഹി പട്ടികയിലടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയ പികെ കൃഷ്ണദാസ് പക്ഷത്തെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയതോടെ കെ സുരേന്ദ്രനന്‍ വിട്ടു വീഴ്ച്ചക്ക് തയ്യാറാവുകയായിരുന്നു.

ബിജെപിയുടേത് നടക്കാത്ത സ്വപ്നമെന്ന് കോണ്‍ഗ്രസ്; 2021 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുക സിഎഎ വിരുദ്ധ സഖ്യംബിജെപിയുടേത് നടക്കാത്ത സ്വപ്നമെന്ന് കോണ്‍ഗ്രസ്; 2021 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുക സിഎഎ വിരുദ്ധ സഖ്യം

വൈസ് പ്രസിഡന്‍റായ എഎന്‍ രാധാകൃഷ്ണനെ കൂടി പാര്‍ട്ടി കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് സമവായ ശ്രമം. സാധാരണ ഗതിയില്‍ സംസ്ഥാന അധ്യക്ഷന് പുറമെ ജനറല്‍ സെക്രട്ടറിമാര്‍ മാത്രാണ് ഉന്നത ഫോറമായ കോര്‍ക്കമ്മിറ്റിയില്‍ ഉണ്ടാവുക. ഇതിനാണ് എഎന്‍ രാധാകൃഷ്ണനെ കൂടി ഉള്‍പ്പെടുത്തിയതോടെ മാറ്റം വന്നിരിക്കുന്നത്. ഇതോടെ കോര്‍ക്കമ്മിറ്റിയില്‍ പികെ കൃഷ്ണദാസ് പക്ഷക്കാരുടെ എണ്ണം രണ്ടായി. ജനറൽ സെക്രട്ടറിയായി തുടരുന്ന എംടി രമേശാണ് മറ്റൊരു അംഗം.

 bjp

അതേസമയം എഎൻ രാധാകൃഷ്ണനൊപ്പം ജനറൽ സെക്രട്ടറിസ്ഥാനത്തും നിന്നും വൈസ് പ്രസിഡണ്ടാക്കി മാറ്റിയ ശോഭാ സുരേന്ദ്രനെ കോര്‍ക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്. ശോഭാ സുരേന്ദ്രന്‍ പദവിയില്‍ തുടരുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്ത വന്നിട്ടില്ല. എന്നാല്‍ എഎന്‍ രാധാകൃഷ്ണന് കൂടുതല്‍ പരിഗണന കിട്ടിയതോടെ എംടി രമേശ് അയഞ്ഞതായാണ് സൂചന. ഒരു പക്ഷെ ശോഭ സുരേന്ദ്രന് ദേശീയ തലത്തില്‍ പദവികള്‍ ലഭ്യമായേക്കും

ഭാരവാഹി നിര്‍ണയം പക്ഷപാതപരമെന്ന് പികെ കൃഷ്ണദാസ് പക്ഷം ദേശീയ നേതൃത്വത്തെ ഫോണില്‍ വിളിച്ച് അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ധയെ ഫോണില്‍ വിളിച്ചാണ് പരാതി അറിയിച്ച്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തിര‍ഞ്ഞെടുപ്പ് വരെ തല്‍സ്ഥിതി തുടരട്ടേയെന്നാണ് ദേശീയ നേതൃത്വം കൃഷ്ണദാസ് പക്ഷത്തിന് മറുപടി നല്‍കിയതെന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അന്തരിച്ചെന്ന് അഭ്യൂഹം; ചിത്രം പുറത്തുവിട്ട് ഭരണകൂടംസൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അന്തരിച്ചെന്ന് അഭ്യൂഹം; ചിത്രം പുറത്തുവിട്ട് ഭരണകൂടം

ഭാരവാഹി പട്ടിക പ്രഖ്യാപിക്കുപ്പള്‍ തുല്യത പാലിക്കുമെന്ന് ദേശീയ നേതൃത്വം നേരത്തെ പികെ കൃഷ്ണദാസ് പക്ഷത്തിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കൃഷ്ണദാസ് പക്ഷം തഴയപ്പെട്ടു. വി മുരളീധര പക്ഷത്തിന്‍റെ വലിയ ആധിപത്യമാണ് പുതിയ ഭാരവാഹി പട്ടികയില്‍ കാണാന്‍ കഴിയുന്നത്. പുതിയ ജനറല്‍ സെക്രട്ടറിമാരില്‍ കൃഷ്ണണദാസ് പക്ഷത്ത് നിന്ന് എംടി രമേശ് മാത്രമാണ് ഉള്ളത്. മറ്റ് മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ മുരളീധര പക്ഷത്ത് നിന്നുള്ളവരാണ്.

English summary
kerala bjp group conflict to go for a compromise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X