കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കൊപ്പം ഫോട്ടോ... സുരേന്ദ്രനും മുരളീധരനും പൊങ്കാല; ഈ ചോദ്യത്തിന് ഉത്തരം വേണം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി എത്തിയത്. അതിന് ശേഷം അദ്ദേഹം ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. തിരഞ്ഞെടുപ്പ് തന്നെ ആയിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട.

ശോഭ വിഷയം ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി; വിവാദങ്ങള്‍ പാർട്ടി നേതൃത്വത്തിന് വിട്ടോ; കൂടിക്കാഴ്ചയുടെ ഫലം എപ്പോൾശോഭ വിഷയം ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി; വിവാദങ്ങള്‍ പാർട്ടി നേതൃത്വത്തിന് വിട്ടോ; കൂടിക്കാഴ്ചയുടെ ഫലം എപ്പോൾ

ശോഭ സുരേന്ദ്രന്‍വീണ്ടും പാര്‍ട്ടി പരിപാടിയില്‍; പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു... ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്?ശോഭ സുരേന്ദ്രന്‍വീണ്ടും പാര്‍ട്ടി പരിപാടിയില്‍; പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു... ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്?

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം ബിജെപി നേതാക്കള്‍ നരേന്ദ്ര മോദിയ്‌ക്കൊപ്പം ഫോട്ടോയെടുത്തു. കേന്ദ്ര മന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ സുരന്ദ്രനും ഇത് യഥാക്രമം ട്വിറ്ററിലും ഫേസ്ബുക്കിലും ഒക്കെ പോസ്റ്റ് ചെയ്തു. അവിടെ തുടങ്ങുന്നു അടുത്ത വിവാദം. എന്താണെന്ന് പരിശോധിക്കാം...

കോര്‍ കമ്മിറ്റി

കോര്‍ കമ്മിറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം ആണ് കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത്. 20 മിനിട്ട് മാത്രമാണ് കോര്‍ കമ്മിറ്റി യോഗം നീണ്ടുനിന്നത്. നരേന്ദ്ര മോദിയെ കൂടാതെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും യോഗത്തില്‍ സംസാരിച്ചിരുന്നു.

ഫോട്ടോ എടുത്ത്

ഫോട്ടോ എടുത്ത്

പ്രധാനമന്ത്രി എത്തുമ്പോള്‍ ബിജെപി നേതാക്കള്‍ ഫോട്ടോ എടുക്കുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം അത്തരത്തില്‍ ഒരു ഫോട്ടോയും എടുത്തു. എന്നാല്‍, ആ ഫോട്ടോ ഇങ്ങനെ ഒരു വിനയാകുമെന്ന് ആരും കരുതിക്കാണില്ല.

സ്ത്രീകളില്ലേ

സ്ത്രീകളില്ലേ

പ്രധാനമന്ത്രിയ്‌ക്കൊപ്പമുളള ആ ഫോട്ടോയില്‍ ഒരു സ്ത്രീ പോലും ഇല്ല എന്നതാണ് ഇപ്പോഴത്തെ വിവാദ വിഷയം. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വലിയ വായില്‍ പ്രസംഗിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നിട്ടും എന്തുകൊണ്ട് നിര്‍ണായകമായ ഒരു സമിതിയില്‍ ഒരു സ്ത്രീ പോലും ഇല്ലാതായിപ്പോയി എന്നാണ് ചോദ്യം.

ആരൊക്കെയുണ്ട്

ആരൊക്കെയുണ്ട്

13 പേരാണ് കേരളത്തിലെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്ളത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്‍മാരായ ഒ രാജഗോപാല്‍, വി മുരളീധരന്‍, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, അഡ്വ ജോര്‍ജ്ജ് കുര്യന്‍,സി കൃഷ്ണകുമാര്‍, അഡ്വ പി സുധീര്‍, സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ ജോയിന്റ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സുഭാഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് അവര്‍.

ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്‍

കഴിഞ്ഞ തവണ കോര്‍ കമ്മിറ്റിയില്‍ ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്നു. എന്നാല്‍ കെ സുരേന്ദ്രന്‍ നേതൃത്വത്തിലെത്തിയതോടെ ശോഭയെ കോര്‍ കമ്മിറ്റിയില്‍ നിന്ന് മാറ്റുകയും സംസ്ഥാന ഉപാധ്യക്ഷയാക്കി തരംതാഴ്ത്തുകയും ചെയ്തിരുന്നു. അതിന്റെ പ്രതികരണം കൂടിയാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ നിന്ന് മാത്രമല്ല

കേരളത്തില്‍ നിന്ന് മാത്രമല്ല

വി മുരളീധരന്റെ ട്വീറ്റില്‍ കേരളത്തില്‍ നിന്ന് മാത്രമല്ല ചോദ്യം. മലയാളികള്‍ അല്ലാത്തവരും ചിത്രത്തിലെ സ്ത്രീകളുടെ അസാന്നിധ്യം ചോദ്യം ചെയ്യുന്നുണ്ട്. കെ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ മലയാളികള്‍ തന്നെയാണ് ഈ ചോദ്യം ഉന്നയിക്കുന്നത്.

ഒഴുകിയെത്തിയ സ്ത്രീകള്‍

ഒഴുകിയെത്തിയ സ്ത്രീകള്‍

ബിജെപിയിലേക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ കൂടുതല്‍ കടന്നുവന്ന കാലം കൂടിയാണിത്. ശബരിമല സമരത്തിലെ സ്ത്രീ പ്രാതിനിധ്യവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ട് നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നതാണ് ചോദ്യം. പ്രാതിനിധ്യം ലഭിക്കേണ്ടിയിരുന്ന ശോഭ സുരേന്ദ്രനെ പോലുള്ളവരെ മാറ്റി നിര്‍ത്തി എന്നും ആക്ഷേപമുണ്ട്.

ശോഭ വന്നേക്കും

ശോഭ വന്നേക്കും

എന്തായാലും ശോഭ സുരേന്ദ്രന്റെ പരാതിയില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പായി ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് സൂചന. അങ്ങനെയെങ്കില്‍, ഈ ആക്ഷേപത്തിന് അല്‍പമൊരു കുറവ് വന്നേക്കും. കേരളത്തില്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നു ശോഭ സുരേന്ദ്രന്റേത്.

'രമേശേട്ടാ... ഒരു വാക്കുതരണം'! പിണറായിയേക്കാള്‍ നല്ലത് ചെന്നിത്തല, നന്ദിയില്ലാത്ത ബിജെപി! എന്തുകൊണ്ട് മേജർ രവി'രമേശേട്ടാ... ഒരു വാക്കുതരണം'! പിണറായിയേക്കാള്‍ നല്ലത് ചെന്നിത്തല, നന്ദിയില്ലാത്ത ബിജെപി! എന്തുകൊണ്ട് മേജർ രവി

പാലാ കേരള കോൺഗ്രസിന്റെ വത്തിക്കാൻ എങ്കിൽ, അതിന്റെ പോപ്പ് വേറെ! ജോസ് 'ജൂനിയർ മാന്‍ഡ്രേക്'... ആഞ്ഞടിച്ച് കാപ്പൻപാലാ കേരള കോൺഗ്രസിന്റെ വത്തിക്കാൻ എങ്കിൽ, അതിന്റെ പോപ്പ് വേറെ! ജോസ് 'ജൂനിയർ മാന്‍ഡ്രേക്'... ആഞ്ഞടിച്ച് കാപ്പൻ

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

English summary
Kerala BJP leaders' photo with Narendra Modi- no woman present! New controversy on Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X