കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരനെ ബഹിഷ്‌കരിച്ച് ബിജെപി നേതാക്കള്‍; പ്രതികരിക്കാതെ മടങ്ങി മന്ത്രി, അയയാതെ ശോഭ സുരേന്ദ്രന്‍

Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കിടയില്‍ പോര് രൂക്ഷമായി. കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവന്നു. മുരളീധരന്‍ പങ്കെടുത്ത സുപ്രധാന യോഗം ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹിഷ്‌കരിച്ചു. അതേസമയം, ശോഭാ സുരേന്ദ്രന്‍ വിളിച്ച ഗ്രൂപ്പ് യോഗത്തില്‍ മിക്ക സംസ്ഥാന-ജില്ലാ നേതാക്കളും പങ്കെടുക്കുകയും ചെയ്തു. ആര്‍എസ്എസ് ആവശ്യം കേന്ദ്ര നേതൃത്വം പരിഗണിക്കാത്തതും വിവാദമായിട്ടുണ്ട്. മുരളീധരന്റെ മന്ത്രി പദവി തെറിപ്പിക്കാന്‍ ചില നീക്കങ്ങളും സജീവമായി. വിശദാംങ്ങള്‍ ഇങ്ങനെ....

 കോട്ടയത്തും തൃശൂരിലും

കോട്ടയത്തും തൃശൂരിലും

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കത്തിന്റെ ഭാഗമായി മേഖലാ യോഗങ്ങള്‍ നടത്തിവരികയാണ് ബിജെപി. ഈ യോഗത്തില്‍ നിന്നാണ് പ്രമുഖ നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്. കോട്ടയത്തും തൃശൂരിലും ഇത്തരം പ്രതിഷേധം പ്രകടമായി. പികെ കൃഷ്ണദാസ്-ആര്‍എസ്എസ് വിഭാഗമാണ് മുരളീധരനെതിരെ രംഗത്തുള്ളത്.

കൂട്ട ബഹിഷ്‌കരണം

കൂട്ട ബഹിഷ്‌കരണം

തൃശൂരിലെ മേഖലാ യോഗത്തില്‍ നിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭന്‍ എന്നിവര്‍ വിട്ടുനിന്നു. കോട്ടയത്ത് നടന്ന യോഗത്തില്‍ മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണനും പങ്കെടുത്തില്ല. കൊച്ചിയിലെ കോര്‍കമ്മിറ്റി യോഗവും സികെ പത്മനാഭന്‍ ബഹിഷ്‌കരിച്ചു.

മിണ്ടാതെ മുരളീധരന്‍

മിണ്ടാതെ മുരളീധരന്‍

തൃശൂരിലെ യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിച്ചെങ്കിലും യോഗത്തിനെതിരെ വി മുരളീധരന്‍ പ്രതികരിച്ചില്ല. അദ്ദേഹം മാധ്യമങ്ങളെ കാണാതെ മടങ്ങി. മറ്റു നേതാക്കളുടെ അസാന്നിധ്യം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയേണ്ടി വരുമെന്ന് കരുതിയാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്ന് സൂചനയുണ്ട്.

 അന്ന് തുടങ്ങിയ പോര്

അന്ന് തുടങ്ങിയ പോര്

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രനെ തിരഞ്ഞെടുത്തത് മുതല്‍ ബിജെപിയില്‍ പോര് രൂക്ഷമാണ്. വി മുരളീധരന്റെ ഇടപെടല്‍ മൂലമാണ് സുരേന്ദ്രന്‍ അധ്യക്ഷനായത് എന്നാണ് ആരോപണം. സംസ്ഥാന അധ്യക്ഷ പദവിയിലെത്തുമെന്ന് കരുതിയ ശോഭാ സുരേന്ദ്രന് വൈസ് പ്രസിഡന്റ് പദവിയാണ് ലഭിച്ചത്. ഇതോടെ അവര്‍ പ്രധാന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

പദവിയില്ലാതെ കുമ്മനം

പദവിയില്ലാതെ കുമ്മനം

മിസോറാം ഗവര്‍ണറായിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കണം എന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ളയെ ഗവര്‍ണറാക്കിയപ്പോള്‍ കുമ്മനത്തെ അധ്യക്ഷനാക്കണം എന്നായിരുന്നു ഉയര്‍ന്ന ആവശ്യം. ആര്‍എസ്എസ് നിര്‍ദേശം പോലും അവഗണിക്കപ്പെട്ടതാണ് പോര് രൂക്ഷമാകാന്‍ കാരണം.

കൃഷ്ണദാസ് പക്ഷം ഉയര്‍ത്തിക്കാട്ടിയത്...

കൃഷ്ണദാസ് പക്ഷം ഉയര്‍ത്തിക്കാട്ടിയത്...

കൃഷ്ണദാസ് പക്ഷം ഉയത്തിക്കാട്ടിയത് ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു. എന്നാല്‍ മുരളീധരന്റെ സ്വാധീനം കാരണം സുരേന്ദ്രനെ പ്രസിഡന്റാക്കി എന്നാണ് ആക്ഷേപം. ഇതോടെ കൃഷ്ണദാസ് പക്ഷം പൂര്‍ണമായി അകന്നു നില്‍ക്കുന്നതാണ് കാഴ്ച. ഇതിന്റെ തുടര്‍ച്ചയാണ് തൃശൂരിലെയും കോട്ടയത്തെയും യോഗം മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്‌കരിച്ചത്.

 ആര്‍എസ്എസ് ആവശ്യം

ആര്‍എസ്എസ് ആവശ്യം

ദേശീയ പുനഃസംഘടനയില്‍ സംസ്ഥാനത്ത് നിന്നുള്ള പ്രധാനികളെ പരിഗണിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ശോഭാ സുരേന്ദ്രനെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയാക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. രണ്ടും സംഭവിച്ചില്ല. അടുത്തിടെ പാര്‍ട്ടിയിലെത്തിയ എപി അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയുമാണ് ദേശീയ നേതൃത്വം പരിഗണിച്ചത്.

 അമര്‍ഷം നേരിട്ട് അറിയിച്ചു

അമര്‍ഷം നേരിട്ട് അറിയിച്ചു

ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് തിരിച്ചെത്തിയ കുമ്മനം രാജശേഖരന് ഒരുപദിവയും ഇതുവരെ നല്‍കിയിട്ടില്ല. ഇക്കാര്യത്തിലുള്ള അതൃപ്തി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് സംസ്ഥാന കാര്യാലയത്തിലെത്തിയ വേളയില്‍ ആര്‍എസ്എസ് നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. കുമ്മനത്തിന് കേന്ദ്രമന്ത്രിപദവി നല്‍കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

 ഏറ്റെടുക്കാതെ ശോഭ

ഏറ്റെടുക്കാതെ ശോഭ

സംസ്ഥാന വൈസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ ശോഭാ സുരേന്ദ്രന്‍ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ഏഴ് മാസമായി ശോഭാ സുരേന്ദ്രന്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഭിന്നതയുടെ പ്രകടമായ തെളിവാണ്. ശോഭാ സുരേന്ദ്രനെ ആരും തഴഞ്ഞിട്ടില്ലെന്നാണ് കെ സുരേന്ദ്രന്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് നല്‍കിയ മറുപടി.

പുതിയ ഉപയോഗിക്കാന്‍ നീക്കം

പുതിയ ഉപയോഗിക്കാന്‍ നീക്കം

അതേസമയം, അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കെ മുരളീധരനൊപ്പം പിആര്‍ ഏജന്‍സി പ്രതിനിധി സ്മിത മേനോന്‍ പങ്കെടുത്തത് വിവാദമായിയിരുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നുണ്ട്. ഇത് ആയുധമാക്കാനാണ് കൃഷ്ണദാസ് പക്ഷം തീരുമാനിച്ചിട്ടുള്ളത്. പോര് രൂക്ഷമായ സാഹചര്യത്തില്‍ ആര്‍എസ്എസ് ദേശീയ നേതൃത്വം ഇടപെടുമെന്നാണ് വിവരം.

ന്യൂനപക്ഷങ്ങള്‍ ലക്ഷ്യം

ന്യൂനപക്ഷങ്ങള്‍ ലക്ഷ്യം

അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയത് വഴി സംസ്ഥാനത്ത് ബിജെപിക്ക് യാതൊരു നേട്ടവും ഉണ്ടാകില്ലെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ അഭിപ്രായം. കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ചുള്ള പോക്ക് ദോഷം ചെയ്യുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടോം വടക്കനെയും അബ്ദുള്ളക്കുട്ടിയെയും പാര്‍ട്ടി പരിഗണിച്ചത്.

പല ഇന്ത്യക്കാരും ദളിതരെയും മുസ്ലിങ്ങളെയും മനുഷ്യരായി കാണുന്നില്ല; യോഗിക്കെതിരെ രാഹുല്‍ ഗാന്ധിപല ഇന്ത്യക്കാരും ദളിതരെയും മുസ്ലിങ്ങളെയും മനുഷ്യരായി കാണുന്നില്ല; യോഗിക്കെതിരെ രാഹുല്‍ ഗാന്ധി

ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍ബിജെപി നീക്കം അറിഞ്ഞ് കളിച്ച് സിപിഎം; ജോസിന് വിട്ടുകൊടുക്കുന്ന മണ്ഡലങ്ങള്‍, 3 സിറ്റിങ് സീറ്റുകള്‍

English summary
Kerala BJP leaders Shobha Surendran and CK Padmanabhan not participate Regional meet in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X