• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗൗരവതരം; ചാനല്‍ വിലക്കില്‍ ബിജെപി നേതാക്കളുടെ പ്രതികരണം ഇങ്ങനെ, ഏഷ്യാനെറ്റിൽ നിന്ന് പ്രതീക്ഷിക്കില്ല

ദില്ലി: ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ചടങ്ങള്‍ക്ക് ലംഘിച്ചെന്ന് ആരോപിച്ച് മലയാളം വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റിനും, മീഡിയ വണിനും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. അതിനിടെ ഇന്ന് പുലര്‍ച്ചെ 3 മണിമുതല്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം പുനഃരാരംഭിച്ചെങ്കിലും മീഡിയ വണ്ണിനുള്ള വിലക്ക് തുടരുകയാണ്.

ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേരളത്തില്‍ നിന്നുള്ള പ്രമുഖ ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരും രഗത്ത് എത്തിയിട്ടുണ്ട്. രണ്ടു മലയാളം ചാനലുകൾക്ക് വാർത്താവിതരണവകുപ്പിന്റെ 48 മണിക്കൂർ സംപ്രേഷണവിലക്ക് വന്നിരിക്കുന്നു എന്നുള്ളത് ഗൗരവതരമാണെന്നായിരുന്നു കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടത്. കൂടൂതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ഗൗരവതരം

ഗൗരവതരം

ദീർഘകാലത്തെ അനുഭവസമ്പത്തുള്ളവരും പരിണതപ്രജ്ഞരുമായ മാധ്യമപ്രവർത്തകർ നയിക്കുന്ന രണ്ടു മലയാളം ചാനലുകൾക്ക് വാർത്താവിതരണവകുപ്പിന്റെ 48 മണിക്കൂർ സംപ്രേഷണവിലക്ക് വന്നിരിക്കുന്നു എന്നുള്ളത് ഗൗരവതരമാണ്.

രാജ്യതലസ്ഥാനത്തുനടന്ന ദുഖകരമായ ഒരു വർഗ്ഗീയകലാപത്തെക്കുറിച്ച് തികഞ്ഞ സംയമനത്തോടെയും വിവേകപൂർവ്വവും നിയമവിധേയവുമായ നിലയിലും വാർത്തകൾ സംപ്രേഷണം ചെയ്യാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ടാവേണ്ടതാണ് എന്ന പൊതുബോധം മറന്നുപോവാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സന്നിഗ്ദഘട്ടങ്ങളിൽ

സന്നിഗ്ദഘട്ടങ്ങളിൽ

ഇത്തരം സന്നിഗ്ദഘട്ടങ്ങളിൽ ജനങ്ങളെ പരസ്പരം തമ്മിൽതല്ലിക്കാതിരിക്കാനും എത്രയും വേഗം സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സർക്കാരിനെന്നപോലെ മാധ്യമങ്ങൾക്കുമുണ്ട്. സ്ഥാപിതതാൽപ്പര്യങ്ങളും രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവസരമല്ല ഇത്തരം ആപൽഘട്ടങ്ങളെന്ന് എല്ലാവരും ഓർക്കേണ്ടതായിരുന്നു.

അത് പ്രതീക്ഷിക്കുന്നില്ല

അത് പ്രതീക്ഷിക്കുന്നില്ല

ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും ബന്ധപ്പെട്ടവരെല്ലാവരും തയ്യാറാവുകയാണ് വേണ്ടത്. വൈര്യനിര്യാതനബൂദ്ധിയോടെ നാടിന്റെ ഉത്തമതാൽപ്പര്യത്തിനു വിരുദ്ധമായി പെരുമാറാൻ മീഡിയാ വൺ തയ്യാറാവുന്നതിന്റെ താൽപ്പര്യം എല്ലാവർക്കും മനസ്സിലാവും. എന്നാൽ ഏഷ്യാനെറ്റിൽ നിന്ന് പൊതുജനം അതു പ്രതീക്ഷിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ശോഭാ സുരേന്ദ്രന്‍

ശോഭാ സുരേന്ദ്രന്‍

ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണ്ണും സംപ്രേഷണ വിലക്ക് ചോദിച്ചു വാങ്ങിയതാണ്. ഡൽഹി സംഘർഷങ്ങളെ മാധ്യമ ധാർമികതയ്ക്കു യാതൊരു വിലയും കൽപ്പിക്കാതെ ആഘോഷിച്ചത് വാർത്താ വിതരണ സംപ്രേഷണ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കു വിരുദ്ധമായിരുന്നുവെന്നാണ് ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം.

അതിനെതിരായ നിയമവിധേയ നടപടിയാണ് ഈ 48 മണിക്കൂർ വിലക്ക്. നന്നാകാനാണ് ഈ സംപ്രേഷണ വിലക്കെന്നോർത്താൽ നന്നെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടു.

നേരത്തെ പറഞ്ഞത്

നേരത്തെ പറഞ്ഞത്

കൂടെ ദില്ലി കലാപ സമയത്ത് മലയാള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനെ സംബന്ധിച്ച് നേരത്തെ എഴുതിയ കുറിപ്പ് പുതിയ അവരസരത്തില്‍ ശോഭ സുരേന്ദ്രന്‍ വീണ്ടും പങ്കുവെച്ചു. ആ കുറിപ്പ് ഇങ്ങനെ..

ദില്ല സംഘര്‍ഷത്തെ കേരളത്തിലെ മാധ്യമങ്ങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മാധ്യമധാര്‍മികതയ്ക്കു മാത്രമല്ല ജനാധിപത്യപരമായ എല്ലാത്തരം സാമാന്യമര്യാദകളുടെയും ലംഘനമാണ്. ഷാനി, വേണു, വിനു, സനീഷ്, അഭിലാഷുമാര്‍ കേരളത്തിലെ ശീതീകരിച്ച ചാനല്‍ സ്റ്റുഡിയോകളിരുന്ന് വള്ളംകളി കമന്റേറ്ററുടെ ആവേശത്തോടെ 'കത്തുന്ന ഡല്‍ഹി'യെ അവതരിപ്പിക്കുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കണ്ടത്.

പ്രതിബദ്ധതയില്ലാത്ത ജോലി

പ്രതിബദ്ധതയില്ലാത്ത ജോലി

അവര്‍ക്കിത് പ്രത്യേകിച്ചു സാമൂഹിക പ്രതിബദ്ധതയൊന്നുമില്ലാത്ത ഒരു ജോലി മാത്രമാണ്. ചെയ്യുന്ന ജോലി കഴിയുന്നത്ര ഉഷാറായി നിര്‍വഹിക്കുന്നുവെന്നു മാത്രം. അതിനിടെ മണ്ണില്‍ വീഴുന്ന രക്തത്തേക്കുറിച്ചും തകരുന്ന പരസ്പര വിശ്വാസത്തേക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ പടരുന്ന ഭീതിയേക്കുറിച്ചും യാതൊരു ആശങ്കയുമില്ലാത്ത ഒരു കൂട്ടമായി മാറരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കാനേ കഴിയുന്നുള്ളു.

 യാതൊരു ആശങ്കയുമില്ല

യാതൊരു ആശങ്കയുമില്ല

അവര്‍ക്കിത് പ്രത്യേകിച്ചു സാമൂഹിക പ്രതിബദ്ധതയൊന്നുമില്ലാത്ത ഒരു ജോലി മാത്രമാണ്. ചെയ്യുന്ന ജോലി കഴിയുന്നത്ര ഉഷാറായി നിര്‍വഹിക്കുന്നുവെന്നു മാത്രം. അതിനിടെ മണ്ണില്‍ വീഴുന്ന രക്തത്തേക്കുറിച്ചും തകരുന്ന പരസ്പര വിശ്വാസത്തേക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ പടരുന്ന ഭീതിയേക്കുറിച്ചും യാതൊരു ആശങ്കയുമില്ലാത്ത ഒരു കൂട്ടമായി മാറരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കാനേ കഴിയുന്നുള്ളു.

രാജ്യമാണ് വലുത്

രാജ്യമാണ് വലുത്

രാജ്യമാണ് വലുത്, സമാധാനമാണ് വലുത്, വസ്തുതകളാണ് പ്രധാനം. സത്യങ്ങള്‍ മറച്ചുവയ്ക്കപ്പെടരുത്, നിങ്ങള്‍ക്ക് ഇഷ്ടവും താല്‍പര്യവുമുള്ള ദൃശ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംപ്രേഷണം ചെയ്യുന്നത് ശരിയായ മാധ്യമ പ്രവര്‍ത്തനമല്ല. രാത്രി ചര്‍ച്ചകളേക്കുറിച്ചു മാത്രമല്ല ഈ പറയുന്നത്. പുലര്‍ച്ചെ മുതല്‍ രാത്രി വൈകുവോളം 24 മണിക്കൂറും വന്നുകൊണ്ടേയിരിക്കുന്ന വാര്‍ത്തകള്‍ മായം കലര്‍ന്ന് മലീമസമായിരിക്കുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

മുഖ്യമന്ത്രിയുടെ വാക്കുകള്‍

വസ്തുതകളില്‍ വിഷം കലര്‍ത്തരുത് എന്ന് ഓര്‍മിപ്പിക്കാന്‍ ബിജെപി നേതാക്കളുടെ വാക്കുകളെ നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ക്കു പ്രിയപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രിയുടെ വാക്കുകളെങ്കിലും വിശ്വസിക്കൂ. രണ്ടു ഭാഗത്തും ആളുകള്‍ കൊല്ലപ്പെട്ടു, പരിക്കേറ്റു, നാശനഷ്ടങ്ങളുണ്ടായി എന്നല്ലേ സംശയരഹിതമായി അദ്ദേഹം പറഞ്ഞത്. ഇന്ത്യയില്‍ ആദ്യമായല്ല വര്‍ഗീയകലാപങ്ങള്‍. ഈ രാജ്യത്തെ ജിന്നയ്ക്കും കൂട്ടര്‍ക്കും വേണ്ടി വെട്ടിമുറിച്ചപ്പോള്‍ ഉണ്ടായതിലും വലിയ കലാപമൊന്നും പിന്നീട് ഉണ്ടായിട്ടുമില്ല.

വൈകാരികാവസ്ഥ മനസ്സിലാക്കണം

വൈകാരികാവസ്ഥ മനസ്സിലാക്കണം

പക്ഷേ, ഒരു വിഭാഗം സഹോദര സമുദായത്തെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നുവെന്നും മുസ്്‌ലിം ചേരി അപ്പാടെ കത്തിച്ചുവെന്നും മറ്റും മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നത് കേള്‍ക്കുന്ന ആളുകളില്‍ ഉണ്ടാക്കുന്ന വൈകാരികാവസ്ഥ മനസ്സിലാക്കണം. അവരവരോടും സ്വന്തം നാടിനോടും പ്രബദ്ധതയുള്ളവര്‍ ഇങ്ങനെ അവിവേകികളായി തരംതാഴില്ല.

cmsvideo
  ചാനല്‍ വിലക്കില്‍ BJP നേതാക്കളുടെ പ്രതികരണം
  ഒരു വട്ടമെങ്കിലും വായിക്കണം

  ഒരു വട്ടമെങ്കിലും വായിക്കണം

  മാധ്യമങ്ങള്‍ പാലിക്കേണ്ട മര്യാദകള്‍ ഇതേവരെ പഠിക്കാനായിട്ടില്ലെങ്കില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍-ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഒരു വട്ടമെങ്കിലും വായിക്കണം. നുണകളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കരുത് എന്ന നിര്‍ദേശമെങ്കിലും ഉള്‍ക്കൊള്ളണം. നിങ്ങള്‍ക്ക് തോന്നുംപോലെ മാധ്യമ ധർമം വ്യാഖ്യാനിക്കാൻ കഴിയുന്ന ഇടമല്ല ജനാധിപത്യ ഇന്ത്യ എന്ന താക്കീത് അതില്‍ അടങ്ങിയിട്ടുണ്ട് എന്നും മനസ്സിലാക്കുക.

  ഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് പിന്‍വലിച്ചു; മീഡിയ വണ്‍ വിലക്ക് തുടരും

  ഇതാണ് പുതിയ ഇന്ത്യ: ഏഷ്യാനെറ്റ്, മീഡിയ വണ്‍ വിലക്കില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

  English summary
  kerala bjp leders reaction on asianet and media one issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more