• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സിപിഎം, സിപിഐ ഭാരവാഹികള്‍ ബിജെപിയില്‍ ചേര്‍ന്നു'; കേരളത്തിലെ അംഗസംഖ്യ 25 ലക്ഷം കവിഞ്ഞെന്ന് പിള്ള

തിരുവനന്തപുരം: അംഗത്വപ്രചരണ യജ്ഞത്തില്‍ കേരളത്തില്‍ വന്‍നേട്ടമുമുണ്ടാക്കാന്‍ കഴിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ഓഗസ്റ്റ് 30ന് സമാപിച്ച അംഗത്വപ്രചരണയജ്ഞത്തിന്റെ ആദ്യഘട്ടത്തിൽ പത്തുലക്ഷത്തിലേറെ പേർ പാര്‍ട്ടിയില്‍ പുതുതായി അംഗങ്ങങ്ങായെന്ന് അദ്ദേഹം അവകശാപ്പെട്ടു.

പുതുതായി ചേര്‍ന്നവരില്‍ ഒരു ലക്ഷത്തോളം പേർ പാർട്ടി പ്രവർത്തകർ സമീപിക്കാതെയോ അവരുടെ സമ്പർക്കത്തിലല്ലാതെയോ അംഗത്വം സ്വീകരിച്ച വരാണ്. മൊത്തം ആറേകാൽ ലക്ഷം പേരാണ് 'മിസ്സ്ഡ് കാൾ' വഴി അംഗത്വം സ്വീകരിച്ചത ഇവരെ കൂടാതെ നാലിലേറെ ലക്ഷം പേർ അംഗത്വ ഫോറങ്ങൾ പൂരിപ്പിച്ച് നൽകി അംഗങ്ങളായെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ..

25 ലക്ഷം കവിഞ്ഞു

25 ലക്ഷം കവിഞ്ഞു

നിലവിൽ കേരളത്തില്‍ ബിജെപിയില്‍ അംഗങ്ങളായുള്ളവർ പതിനഞ്ചു ലക്ഷത്തോളം പേരാണ്. പുതുതായി വന്ന പത്തു ലക്ഷം പേർ കൂടിയാകുമ്പോൾ കേരളത്തിലെ ബിജെപി അംഗസംഖ്യ ഇരുപത്തഞ്ചു ലക്ഷം കവിഞ്ഞു. മതന്യൂനപക്ഷ, പിന്നോക്ക, ദളിത് വിഭാഗങ്ങളിൽപ്പെട്ടവരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ഇക്കുറി ബിജെപി അംഗത്വപ്രചരണത്തിന് ലഭിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

 നാനാതുറകളിലുംപെട്ടവർ

നാനാതുറകളിലുംപെട്ടവർ

മുസ്ലിം ലീഗിന്റെ സ്ഥാപകനേതാവ് ബാഫഖി തങ്ങളുടെ ചെറുമകൻ, കോഴിക്കോട് സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ, മുൻരജിസ്ട്രാർ എന്നിങ്ങനെ നിരവധി പ്രമുഖ വ്യക്തികൾ ബി.ജെ.പി യിൽ ചേർന്നിട്ടുണ്ട്. സാംസ്കാരിക നായകർ, സാഹിത്യകാരന്മാർ, ചലച്ചിത്ര പ്രതിഭകൾ, കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുംപെട്ടവർ ഈ കാലയളവിൽ ബിജെപിയിൽ ചേർന്നിട്ടുണ്ട്.

ഒഴുക്ക് സൂചിപ്പിക്കുന്നത്

ഒഴുക്ക് സൂചിപ്പിക്കുന്നത്

ദേശീയ രാഷ്ട്രീയമുഖ്യധാരയിൽ നിന്ന് വേറിട്ട് നിന്നിരുന്ന മലയാളികൾ മാറിചിന്തിച്ചു തുടങ്ങിയെന്നാണ് ബിജെപിയിലേക്കുള്ള ബഹുജനങ്ങളുടെ ഈ ഒഴുക്ക് സൂചിപ്പിക്കുന്നത്. ബിജെപിയിൽ ചേർന്നവരിൽ മിക്കവരും നേരത്തെ കോൺഗ്രസ്സുമായും സിപിഎമ്മുമായും ബന്ധപ്പെട്ട് സജീവപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരാണെന്നതും ശ്രദ്ധേയമാണെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു

തകർക്കാൻ കഴിയും

തകർക്കാൻ കഴിയും

കേരള രാഷ്ട്രീയത്തിലെ ആസന്നമാറ്റത്തിന്റെ കേളികൊട്ടാണ് ഇവിടെ മുഴങ്ങുന്നത്. യുഡിഎഫ് എല്‍ഡിഫ് അജൻഡകൾ ബിജെപിക്ക് തകർക്കാൻ കഴിയും. മെമ്പർഷിപ്പ് നൽകുന്ന സൂചന അതാണ്. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരുടെ മനസ്സിൽ പരിവാറിനെയും മോദിയേയും കുറിച്ച് ഭയം സൃഷ്ടിച്ചു മുതലെടുക്കുന്ന ശൈലിയാണ് ഇരു മുന്നണികൾ അവലംബിച്ചു വരുന്നത്.

ലിസ്റ്റ് പ്രസിദ്ധീകരിക്കും

ലിസ്റ്റ് പ്രസിദ്ധീകരിക്കും

ഇപ്പോൾ ന്യൂനപക്ഷ-ദളിത് വിഭാഗങ്ങൾ കൂട്ടമായി ബിജെപിയിലേക്ക് എത്തിയതോടെ ഇവരുടെ അജണ്ട തകരുമെന്നുറപ്പാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കെത്തിയ ബ്രാഞ്ച് തലംമുതൽ നേതാക്കളായിരുന്നവരുടെ ലിസ്റ്റ് ബിജെപി പ്രസിദ്ധീകരിക്കുന്നതാണ്. പ്രമുഖ ന്യൂനപക്ഷങ്ങളുടെ ലിസ്റ്റും പ്രസിദ്ധീ കരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റ്

ബിജെപി കേരള

മോദി സര്‍ക്കാറിന് കനത്ത തിരിച്ചടി; സാമ്പത്തിക മാന്ദ്യത്തിന് കാരണം നോട്ട്നിരോധനമെന്ന് ആര്‍ബിഐ കണക്ക്

'അടിച്ചു പിരിഞ്ഞ്' ഒവൈസിയും പ്രകാശ് അംബേദ്കറും; മഹാരാഷ്ട്രയില്‍ ആശ്വാസം കോണ്‍ഗ്രസിന്

English summary
kerala bjp membership crossed 25 lakh , says sreedhran pilla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more