കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പേരു ദോഷം ബിജെപി മറികടക്കുന്നു; കണ്ണന്താനം വെറുക്കപ്പെട്ടവനല്ല, വമ്പന്‍ സ്വീകരണം

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരില്‍ ആദ്യമായി കേരളത്തില്‍ നിന്നൊരു മന്ത്രിയെ കിട്ടിയിട്ട് സംസ്ഥാന ഘടകം അത് ആഘോഷമാക്കാതിരുന്നത് വമ്പന്‍ ചര്‍ച്ചയായിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതിലുള്ള സംസ്ഥാന ഘടകത്തിന്റെ അതൃപ്തിയാണ് ഇതിലൂടെ പുറത്തു വരുന്നതെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ വിമര്‍ശിച്ചവരുടെയൊക്കെ വായടപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന ഘടകം.

അപ്രതീക്ഷിതമായി ഉണ്ടായ ആഘാതം മറികടക്കാന്‍ വമ്പന്‍ സ്വീകരണം തന്നെയാണ് സംസ്ഥാന ബിജെപി ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം.

ആഘാതം മറി കടക്കാന്‍

ആഘാതം മറി കടക്കാന്‍

അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ സംസ്ഥാന ഘടകത്തിന് കടുത്ത എതിര്‍പ്പാണുള്ളത്. ഈ ആഘാതം മറി കടക്കാനാണ് ഇപ്പോള്‍ വിപുലമായ ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മൂകമായി സംസ്ഥാന ഘടകം

മൂകമായി സംസ്ഥാന ഘടകം

കണ്ണന്താനം മന്ത്രിയാകുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നപ്പോഴും സത്യപ്രതിജ്ഞ നടന്നപ്പോഴും ബിജെപി സംസ്ഥാന നേതൃത്വം മൂകമായിരുന്നു. സന്തോഷത്തിന്റെ ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. കണ്ണന്താനത്തിന്റെ ജന്മനാടായ കാഞ്ഞിരപ്പളളിയില്‍ മാത്രമാണ് ആഘോഷങ്ങള്‍ ഉണ്ടായത്.

പത്തിന് കേരളത്തില്‍

പത്തിന് കേരളത്തില്‍

ഞായറാഴ്ച കേരളത്തിലെത്തുന്ന കേന്ദ്ര സഹമന്ത്രിക്ക് വന്‍ സ്വീകരണം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ നെടുമ്പാശേരിയിലെത്തുന്ന മന്ത്രിക്ക് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. സംസ്ഥാന ഭാരവാഹികളും ഘടകകക്ഷി നേതാക്കളും ഒപ്പമുണ്ടാകും.

റോഡ് ഷോ അടക്കം

റോഡ് ഷോ അടക്കം

റോഡ് ഷോ അടക്കം വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മൂവാറ്‌റുപുഴ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലും സ്വീകരണങ്ങളുണ്ട്. കാഞ്ഞിരപ്പള്ളിയിലെ 9 പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡ് ഷോയാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തും സ്വീകരണം ഉണ്ട്.

ശ്രീകൃഷ്ണ ജയന്തി ആഘോഷം

ശ്രീകൃഷ്ണ ജയന്തി ആഘോഷം

12ന് കോട്ടയത്ത് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കുന്നുണ്ട്. വൈകിട്ട് തിരുനക്കര ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടികള്‍ കണ്ണന്താനം ഉദ്ഘാടനം ചെയ്യും.

പൗരാവലിയുടെ സ്വീകരണം

പൗരാവലിയുടെ സ്വീകരണം

15ന് ജന്മനാട്ടില്‍ മന്ത്രിക്ക് കാഞ്ഞിരപ്പള്ളി പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നുണ്ട്. അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ നടക്കുന്ന പരിപാടിയില്‍ കാഞ്ഞിരപ്പള്ളി അതിരൂപത ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലാണ് അധ്യക്ഷന്‍. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കുമ്മനം രാജശേഖരനാണ്. എംഎം മണി, ആന്റോ ആന്റണി, കാനം രാജേന്ദ്രന്‍, പിജെ ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

അതൃപ്തിക്ക് കാരണം

അതൃപ്തിക്ക് കാരണം

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാതെ കേന്ദ്രവുമായി അചടുത്ത ബന്ധമുള്ള നിര്‍വാഹക സമിതി അംഗത്തെ മന്ത്രിയാക്കിയതാണ് സംസ്ഥാനഘടകത്തില്‍ അതൃപ്തിക്ക് കാരണമായിരിക്കുന്നത്.

വിശ്വാസം നഷ്ടപ്പെടുന്നു

വിശ്വാസം നഷ്ടപ്പെടുന്നു

നേതാക്കളുമായി പോലും ആലോചിക്കാതെ തുടര്‍ച്ചയായി പുറത്തു നിന്നുള്ളവരെ നിര്‍ണായക സ്ഥാനങ്ങളിലേക്ക് നിശ്ചയിക്കുന്നതിലൂടെ അണികളുടെ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് സം്സ്ഥാന ഘടകം. സുരേഷ് ഗോപിയെയും റിച്ചാര്‍ഡ് ഹെയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തപ്പോഴും സംസ്ഥാന ഘടകവുമായി ആലോചിച്ചിരുന്നില്ല.

അല്‍ഫോണ്‍സിലൂടെ കേരളം പിടിക്കാന്‍

അല്‍ഫോണ്‍സിലൂടെ കേരളം പിടിക്കാന്‍

കേരളം പ്ിടിക്കാനുള്ള മോദി ഷാ സഖ്യം കണ്ടിരിക്കുന്ന പുതിയ തന്ത്രമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം എന്നാണ് പുറത്തു വരുന്ന സൂചനകള്‍. കേരളത്തില്‍ പിടിമുറുക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം ബിജെപിയുടെ പ്രതിച്ഛായ തകര്‍ത്തിരുന്നു.

English summary
kerala bjp prepared big reception for kannanthanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X