കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുമ്മനം വേണമെന്ന് ആർഎസ്എസ്! ഗവർണർ സ്ഥാനം ഉപേക്ഷിച്ച് കുമ്മനം വരും?

  • By Desk
Google Oneindia Malayalam News

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ ആയി നിയമിതനായതോടെയാണ് ബിജെപി സംസ്ഥാന ഘടകത്തില്‍ പ്രതിസന്ധികള്‍ ഉടലെടുത്തത്.
ഒറ്റരാത്രികൊണ്ട് ചര്‍ച്ചകള്‍ക്കൊന്നും വഴിവെക്കാതെയായിരുന്നു കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കി നാടുകടത്തിയത്. സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് കനത്തതോടെ ഒരു വിഭാഗം ചേര്‍ന്ന് നടത്തിയ ചരടുവലിയാണ് ഇത് എന്ന വിലയിരുത്തലുണ്ട്. അതേസമയം സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ കുമ്മനത്തിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന കേന്ദ്രത്തിന്‍റെ അതൃപ്തിയാണ് നീക്കത്തിന് പിന്നിലെന്ന വാദവും ഉയര്‍ന്നിരുന്നു.

അതേസമയം ഗവര്‍ണറായുളള കുമ്മനത്തിന്‍റെ നിയമനത്തെ ആര്‍എസ്എസ് ആദ്യം മുതല്‍ തന്നെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ അധ്യയക്ഷ നിയമനം കീറാമുട്ടി ആയതോടെ വീണ്ടും കുമ്മനത്തെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യമാണ് ആര്‍എസ്എസ് ഉയര്‍ത്തുന്നത്.

കുമ്മനം

കുമ്മനം

മുരളീധരന്‍പക്ഷവും കൃഷ്ണദാസപക്ഷവും എന്നിങ്ങനെ രണ്ടായി തിരിഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം പരസ്പരം ഏറ്റുമുട്ടുന്നതിനിടെയാണ് 2015-ല്‍ കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നായിരുന്നു ആര്‍എസ്എസ് താത്പര്യം കൂടി കണക്കിലെടുത്ത് അമിത് ഷാ കുമ്മനത്തെ ബിജെപിയിലേക്ക് കൊണ്ടു വന്നത്. എന്നാല്‍ പ്രതീക്ഷയ്ക്കൊത്ത് കുമ്മനത്തിന് ഉയരാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മിസോറാമിലേക്ക് ഗവര്‍ണറായുള്ള നാടുകടത്തല്‍.

അഴിച്ചുപണി

അഴിച്ചുപണി

കുമ്മനത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി സംസ്ഥാന ഘടകത്തില്‍ അഴിച്ചു പണി നടത്താമെന്ന കേന്ദ്രത്തിന്‍റെ നീക്കത്തിന് കീറാമുട്ടിയായത് സംസ്ഥാന ഘടകത്തിലെ ഭിന്നതയാണെന്നാണ് റിപ്പോര്‍ട്ട്. കെ സുരേന്ദ്രനെ അധ്യക്ഷനാക്കാനായിരുന്നു കേന്ദ്രനേതൃത്വത്തിന്‍റെ നീക്കം. എന്നാല്‍ സംസ്ഥാന ആര്‍എസ്എസ് നേതൃത്വവും കൃഷ്ണദാസ് വിഭാഗവും ഇതിനെതിരെ രംഗത്ത് വന്നതോടെ കാര്യങ്ങള്‍ അവതാളത്തിലായി.

ആര്‍എസ്എസ്

ആര്‍എസ്എസ്

ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും കെ സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്. അതേസമയം എംടി രമേശിനേയോ പികെ കൃഷ്ണദാസിനെയോ നിയമിക്കണമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാടിനെ ആര്‍എസ്എസ് പിന്തുണയ്ക്കുന്നുണ്ട്.എന്നാല്‍ കേന്ദ്രത്തിന് ഇരുവരേയും താത്പര്യമില്ലെന്നാണ് വിവരം.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ കഴിയുന്ന ഒരാളാകണം ഇനി അധ്യക്ഷ സ്ഥാനത്തേക്ക് വേണമെന്ന നിലപാടാണ് ആര്‍എസ്എസിന്. അതുകൊണ്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ആര്‍എ​സ്എസിന്‍റെ കൂടെ അഭിപ്രായം പരിഗണിക്കണമെന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്.

ഗ്രൂപ്പ് വഴക്ക്

ഗ്രൂപ്പ് വഴക്ക്

കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ പിന്നീട് ഉണ്ടാകാനിടയുള്ള ഗ്രൂപ്പുവഴക്കുകകള്‍ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് തലവേദനയാകും എന്ന വിലയിരുത്തലും കേന്ദ്ര സംസ്ഥാന നേതൃത്വത്തിനുണ്ട്. ഇതോടെ മുന്‍ അധ്യക്ഷന്‍മാരില്‍ ഒരാള്‍ക്ക് താത്കാലിക ചുമതല നല്‍കിയാലോ എന്ന ആലോചനയിലാണ് കേന്ദ്ര നേതൃത്വം.

തിരഞ്ഞെടുപ്പ് വരെ

തിരഞ്ഞെടുപ്പ് വരെ

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ പികെ കൃഷ്ണദാസ്, പിഎസ് ശ്രീധരന്‍പിള്ള, ഉപാധ്യക്ഷനായ കെപി ശ്രീശന്‍ എന്നിവര്‍ക്ക് ഒരാള്‍ക്ക് ചുമതല നല്‍കി തത്കാലം പ്രശ്നം പരിഹരിക്കാമെന്നാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്.

എതിര്‍പ്പില്ല

എതിര്‍പ്പില്ല

ഗ്രൂപ്പുകള്‍ക്ക് അതീതനായ ശ്രീധരന്‍പിള്ളയെ നിയമിക്കുന്നതില്‍ ആര്‍എസ്എസും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അതേസമയം കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ശക്തമായ നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചിപിക്കുന്നത്.

ലോക്സഭ

ലോക്സഭ

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ബിജെപിയില്‍ തുടരുന്ന പ്രതിസന്ധിക്ക് കാരണം കുമ്മനത്തിന്‍റെ അഭാവമാണെന്നും കുമ്മനത്തെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യത കൂടുതലാണെന്നും ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

English summary
kerala bjp president rss ask for kummanams return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X