കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത്-വലത് മുന്നണികളില്‍ വിള്ളല്‍ വീഴ്ത്താന്‍ ധര്‍മ്മ ജന സേന എത്തുന്നു

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പിന്നോക്ക ഹൈന്ദവ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെടുന്നു. കേരളത്തിലെ ഹൈന്ദവ ഏകീകരണം ലക്ഷ്യമിട്ടാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ വരവ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു സമുദായങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനം എന്നാണ് ഔദ്യോഗിക വിശദീകരണം.

എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയാണ് ധര്‍മ്മ ജന സേനയെന്ന ആശയത്തിന് പിന്നില്‍. എസ്എന്‍ഡിപിയും കെ.പി.എം.എസുമാണ് ധര്‍മ്മ ജന സേനയുടെ സൃഷ്ടി കര്‍ത്താക്കള്‍. ദേശീയ തലത്തില്‍ ശക്തി ആര്‍ജ്ജിക്കാനുള്ള പുറപ്പാട് തുടങ്ങി കഴിഞ്ഞു. കൂടുതല്‍ ദേശീയസംസ്ഥാന ഹിന്ദു സാമുദായിക സംഘടനകളുമായി ധര്‍മ്മ ജന സേന സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്..

sndp-meeting

ആഴ്ചകള്‍ക്കകം പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പുതിയ പാര്‍ട്ടിയുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നാണ് വിവരം. ധര്‍മ്മ ജന സേനയുടെ വരവ് മറ്റ് പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായേക്കും.

സംസ്ഥാനത്ത് വന്‍ ഹൈന്ദവ ധ്രുവീകരണത്തിനാകും ധര്‍മ്മ ജന സേനയുടെ രൂപീകരണം വഴി വെയ്ക്കുക. പത്ത് ലക്ഷത്തിലധികം ആളുകള്‍ പുതിയ പാര്‍ട്ടിയില്‍ അംഗങ്ങളാകും എന്നാണ് സൂചന. ഇതോടെ ഇടത്‌വലത് മുന്നണികളുടെ ഹിന്ദു വോട്ടില്‍ വിള്ളല്‍ വീഴും എന്നു തീര്‍ച്ച.

അതേ സമയം ധര്‍മ്മ ജന സേന ആന്ന ആശയത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളുടെ തന്ത്രമാണെന്നാണ് വിവരം. നേരത്തെ വിശ്വഹിന്ദു പരിശത്ത് അന്തര്‍ദേശീയ വര്‍ക്കിംങ്ങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ കെ.പി.എം.എസ് എസ്.എന്‍.ഡി.പി നേതൃത്വവുമായി പല കുറി ചര്‍ച്ച നടത്തിയിരുന്നു. ബിജെപിയിലേക്ക് അടുക്കാത്ത ഹിന്ദു സാമുദായിക സംഘടനകളുടെ ഏകോപനമാണ് പുതിയ പാര്‍ട്ടിയിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നത്.

പുതിയ പാര്‍ട്ടിയിക്ക് ഹിന്ദു ഐക്യ വേദിയുടേയും, വിശ്വ ഹിന്ദു പരിഷത്തിന്റേയും ആര്‍.എസ്എസിന്റേയും പിന്തുണ ഉള്ളതായാണ് അനൗദ്യോഗിക വിവരങ്ങള്‍. ധര്‍മ്മ ജന സേന ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ ഹൈന്ദവ ശക്തി കേരളത്തില്‍ രൂപപ്പെടുമെന്നാണ് രാഷ്ടീയ നിരീക്ഷകരില്‍ നിന്ന് ലഭ്യമാകുന്ന വിവരം.

English summary
The Sangh Parivar is seriously hoping to ride a newly named political outfit, the Dharma Jana Sena (DJS)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X