കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പരിപാടിക്ക് എത്തിയത് ഒന്നരലക്ഷത്തിലേറെ പേര്‍! ബിജെപി 'കളി' മുറുക്കുന്നു! മൂന്ന് മണ്ഡലങ്ങള്‍

  • By
Google Oneindia Malayalam News

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അതേ നാണയത്തില്‍ നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേരള ബിജെപി ഘടകം കേരളത്തില്‍ എത്തിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുളള മോദിയുടെ ആദ്യ കേരളാ സന്ദര്‍ശനം കൂടിയായിരുന്നു വെള്ളിയാഴ്ച നടന്നത്. കോഴിക്കോട് ബീച്ചില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രതീക്ഷിതിനെക്കാള്‍ പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

<strong>'ആര്‍ക്ക് കുത്തിയാലും താമരയ്ക്ക് തെളിയുന്നു'! വ്യാപക പരാതിയുമായി വോട്ടര്‍മാര്‍</strong>'ആര്‍ക്ക് കുത്തിയാലും താമരയ്ക്ക് തെളിയുന്നു'! വ്യാപക പരാതിയുമായി വോട്ടര്‍മാര്‍

മലബാര്‍ മേഖലയില്‍ നിന്ന് എത്തിയ ജനക്കൂട്ടം വന്‍ പ്രതീക്ഷയാണ് ബിജെപി നല്‍കുന്നത്. ഇതോടെ കേരളത്തിലെ കണക്ക് കൂട്ടലുകള്‍ മാറ്റിയെഴുതുകയാണ് ബിജെപി.

 ഇളകി മറിഞ്ഞ് കോഴിക്കോട്

ഇളകി മറിഞ്ഞ് കോഴിക്കോട്

വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് കോഴിക്കോട് കടല്‍ തീരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്. പരിപാടി തുടങ്ങും മുന്‍പ് തന്നെ പ്രവര്‍ത്തകര്‍ കടല്‍ തീരത്തേക്ക് ഒഴുകിയെത്തി.

 ഒഴുകിയെത്തി

ഒഴുകിയെത്തി

മോദിയുടെ മുഖം മൂടി ധരിച്ചും, ചൗക്കിദാര്‍
ടീ ഷര്‍ട്ട് അണിഞ്ഞു ബിജെപിയുടെ കൊടി പിടിച്ചും പ്രവര്‍ത്തകര്‍ കടപ്പുറം കൈയ്യടക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, മുതിര്‍ന്ന നേതാക്കളായ വി മുരളീധരന്‍, എംടി രമേശ് തുടങ്ങിയ നേതാക്കളെല്ലാം വേദിയില്‍ ഉണ്ടായിരുന്നു.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്ജും മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഏഴരയോടെയാണ് മോദി വേദിയിലേക്ക് എത്തിയത്.

 കളി മാറുന്നു

കളി മാറുന്നു

മലയാളത്തില്‍ ആയിരുന്നു മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. മിനിറ്റുകള്‍ കൊണ്ട് തന്നെ സദസിനെ കൈയ്യിലെടുത്ത മോദി ബിജെപി വിശ്വാസികള്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ചു.

 ശബരിമല ആയുധമാക്കും

ശബരിമല ആയുധമാക്കും

ആചാര അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മോദി പറഞ്ഞു. ഭക്തരെ ലാത്തി കൊണ്ടാണ് സര്‍ക്കാര്‍ നേരിട്ടതെന്നും വിശ്വാസ സംരക്ഷിക്കേണ്ടതിനെ കുറിച്ച് സുപ്രീം കോടതിയെ ബോധിപ്പിക്കുമെന്നും മോദി പ്രസംഗിച്ചു.

 നീക്കം ശക്തമാക്കി

നീക്കം ശക്തമാക്കി

മോദിയുടെ പരിപാടിക്കെത്തിയ ആള്‍ക്കൂട്ടത്തില്‍ പ്രതീക്ഷയിലാണ് നേതൃത്വം. ഇതോടെ കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തന്നെ മാറ്റുകയാണ് നേതൃത്വം. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ശക്തമായ ആയുധമാക്കാനാണ് ബിജെപിയുടെ പദ്ധതി.

നിര്‍ദ്ദേശം നല്‍കി

നിര്‍ദ്ദേശം നല്‍കി

ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പാര്‍ട്ടി നല്‍കി കഴിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് തിരുമാനം കൈക്കൊണ്ടത്. പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.

 നിലപാടുകള്‍

നിലപാടുകള്‍

ശബരിമല വിഷയത്തില്‍ ഈ സ്ഥാനാര്‍ത്ഥികള്‍ കൈകൊണ്ട വിലയിരുത്തലാണ് ഇതിന് പിന്നില്‍ എന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. അതോടെയാണ് ശബരിമല വിഷയം തന്നെ വീണ്ടും സജീവമാക്കാന്‍ പാര്‍ട്ടി തിരുമാനിച്ചത്. ശര​ണം വിളിച്ച് തന്നെ പ്രചരണ പരിപാടികളുമായി ബിജെപി മുന്നോട്ട് പോകും.

 ശബരിമല കര്‍മ്മ സമിതി

ശബരിമല കര്‍മ്മ സമിതി

അതിനിടെ ശബരിമല വിഷയം സജീവമാക്കാന്‍ കര്‍മ്മസമിതിയും നീക്കം ശക്തമാക്കി. മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്ന മുദ്രാവാക്യവുമായി വലിയ രീതിയില്‍ നോട്ടീസുകളും ഫ്ളക്സുകളും ശബരിമല കര്‍മ്മ സമിതി തയ്യാറാക്കി കഴിഞ്ഞു.

 വീടുകള്‍ തോറും

വീടുകള്‍ തോറും

ലഘുലേഖകളുമായി കര്‍മ്മ സമിതി വീടുകള്‍ കയറി ഇറങ്ങിയും പ്രചരണം നടത്തുന്നുണ്ട്. നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമിതി. ശബരിമല സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.

 പരാതിയുമായി ഇടതുപക്ഷം

പരാതിയുമായി ഇടതുപക്ഷം

അതേസമയം പ്രചരണത്തില്‍ എവിടേയും സ്ഥാനാര്‍ത്ഥിയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ കര്‍മ്മ സമിതിക്കെതിരെ ഇടതുപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയി. വോട്ടര്‍മാരെ ദൈവത്തിന്‍റെ പേരില്‍ സ്വാധീനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ഇടതുപക്ഷം ആരോപിച്ചു.

English summary
kerala bjp sabarimala campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X