Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം രക്ഷിക്കണമെങ്കില്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണം! യതീഷിനെ ചൊല്ലിയും ബിജെപിയില്‍ ബഹളം

ശബരിമല സ്ത്രീപ്രവേശന വിഷയത്തിനെതിരായ സമരം വീണ്ടും ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. സമരം വേണ്ട വിധത്തില്‍ വിജയം കണ്ടില്ലെന്ന വിലയിരുത്തലും ഒപ്പം സമര രീതികള്‍ യഥാര്‍ത്ഥ ഭക്തരെ പോലും ബിജെപിയില്‍ നിന്ന് അകറ്റിയെന്ന തിരിച്ചറിവുമായിരുന്നു പിന്‍മാറ്റത്തിനുള്ള കാരണം. എന്നാല്‍ കേരളത്തില്‍ മുതലെടുപ്പ് നടത്താനുള്ള തുറുപ്പ് ലഭിച്ചിട്ട് പോലും അത് ശരിയാം വിധം പ്രയോഗിക്കാനാവത്ത സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം ശക്തമായി വിമര്‍ശിച്ചു. ഇതോടെ സമരം പൂര്‍വ്വാധികം ശക്തിയില്‍ തുടരാനുള്ള തിരുമാനത്തിലാണ് സംസ്ഥാന നേതൃത്വം.

എന്നാല്‍ വീണ്ടും സമരത്തിന് ഇറങ്ങണമെങ്കില്‍ ചില നിര്‍ദ്ദേശങ്ങള്‍ കൂടി കേന്ദ്രനേതൃത്വത്തോട് സംസ്ഥാന നേതൃത്വം വെച്ചിട്ടുണ്ട്. ശബരിമലയില്‍ 'അതിക്രമങ്ങള്‍ക്ക്' നേതൃത്വം നല്‍കുന്ന പോലീസിനെതിരെ നടപടി വേണമെന്നാണ് ആദ്യ ആവശ്യം. വിവരങ്ങള്‍ ഇങ്ങനെ

 വിറച്ച് നേതാക്കള്‍

വിറച്ച് നേതാക്കള്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുതലെടുപ്പ് നടത്താനിറങ്ങിയ ബിജെപി നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയായിരുന്നു പോലീസ് സ്വീകരിച്ചത്. വിശ്വാസ സംരക്ഷണം എന്ന് പറഞ്ഞ് തുലാമാസ പൂജയ്ക്ക് ശബരിമല സംഘര്‍ഷ ഭൂമിയാക്കിയ ബിജെപി നേതാക്കളേയും പ്രവര്‍ത്തകരേയുമെല്ലാം ജാമ്യമില്ലാ വകുപ്പ് പ്രകാരമടക്കം ഒന്നിന് പിറകെ ഒന്നെന്ന രീതിയില്‍ പോലീസ് പൂട്ടി.

 തിരിച്ചു പിടിച്ചു

തിരിച്ചു പിടിച്ചു

ഇതോടെ തുലാമാസ പൂജയ്ക്ക് സന്നിധാനവും ശബരിമലയും കീഴടക്കിയ സംഘപരിവാര്‍ ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് ശബരിമലയുടെ നിയന്ത്രണം പോലീസ് പൂര്‍ണമായും തിരിച്ചുപിടിച്ചു. ചിത്തിര ആട്ട വിശേഷത്തിന് യഥാര്‍ത്ഥ ഭക്തരായ സ്ത്രീകളെ പോലും വയസിന്‍റെ സംശയത്തിന്‍റെ പേരില്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതോടെ മണ്ഡല മകര വിളക്ക് പൂജയ്ക്ക് വന്‍ പോലീസ് സന്നാഹത്തെയായിരുന്നു ശബരിമലയില്‍ വിന്യസിച്ചത്.

 ബിജെപിക്ക് വില്ലനായി എസ്പി

ബിജെപിക്ക് വില്ലനായി എസ്പി

കൂടാതെ പോലീസിലെ 'വില്ലന്‍' എസ്പി യതീഷ് ചന്ദ്രയ്ക്ക് സുരക്ഷാ ചുമതലയും നല്‍കി.
നട തുറന്നതോടെ പോലീസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കി. പിന്നാലെ ആക്രമണം നടത്തിയ നേതാക്കളേയെല്ലാം നിലയ്ക്കലിന്‍റെ ചുമതല ഉണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്ര വരിഞ്ഞ് മുറുക്കി.

 അറസ്റ്റ് വരിക്കാന്‍ ഭയം

അറസ്റ്റ് വരിക്കാന്‍ ഭയം

നിരോധനാജ്ഞയും നിയന്ത്രങ്ങളും മറികടന്ന് സന്നിധാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെ പൂട്ടിയായിരുന്നു ആദ്യ നീക്കം.ഇപ്പോഴും വിവിധ കേസുകളില്‍ കോടതികള്‍ കയറി ഇറങ്ങുകയാണ് സുരേന്ദ്രന്‍.ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കാന്‍ ഭയന്നു. അവര്‍ സമരത്തില്‍ നിന്ന് പിന്നോട്ടടിക്കാന്‍ തുടങ്ങി.

 കേന്ദ്രമന്ത്രിയേയും പറപ്പിച്ചു

കേന്ദ്രമന്ത്രിയേയും പറപ്പിച്ചു

എസ്പിയുടെ ഈ നടപടി ചെറുതായൊന്നുമല്ല ബിജെപിക്ക് ക്ഷീണമുണ്ടാക്കിയത്. ഇതിന് പിന്നാലെ ശബരിമല ദര്‍ശനത്തിനായെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടും എസ്പി യതീഷ് ചന്ദ്ര കയര്‍ത്തു. മന്ത്രിയാണെന്ന് പോലും നോക്കാതെ തന്‍റെ ചുമതല കൃത്യമായ നിര്‍വ്വഹിച്ച എസ്പിക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ കൈയ്യടി ലഭിച്ചു.

 കരണത്തടി

കരണത്തടി

​എന്നാല്‍ ഓരോ കൈയ്യടിയും ബിജെപിയുടെ കരണത്തടിക്കുന്ന രീതിയിലേക്കായിരുന്നു പിന്നീട് അങ്ങോട്ടുള്ള കാര്യങ്ങള്‍. എസ്പിയുടെ നടപടിയോടെ ശബരിമലയില്‍ ആക്രമണങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം എന്ന പ്രതീത് ഉയര്‍ന്നു. ഭയത്താല്‍ പ്രവര്‍ത്തകര്‍ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞു.

 നടപടിയെടുത്തേ മതിയാവൂ

നടപടിയെടുത്തേ മതിയാവൂ

ഇതോടെ തങ്ങളുടെ സമരത്തിന് ആദ്യ പണി തന്ന എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കാതെ മുഖം രക്ഷിക്കാനാകില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം.
നേരത്തേ ശബരിമല വിഷയത്തില്‍ കേന്ദ്രത്തോട് ഇടപെടാന്‍ പലപ്പോഴായി സംസ്ഥന ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീം കോടതി വിധിയില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങ് വ്യക്തമാക്കിയത്.

 ഭിന്നത രൂക്ഷം

ഭിന്നത രൂക്ഷം

ആ നിലപാട് തിരുത്തിയേ മതിയാകൂവെന്നാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല വിഷയത്തെ ചൊല്ലി പാര്‍ട്ടിക്ക് അകത്ത് തന്നെ വലിയ രീതിയിലുള്ള ഭിന്നതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

 കരകയറണമെങ്കില്‍

കരകയറണമെങ്കില്‍

ഈ സാഹചര്യത്തില്‍ കേന്ദ്രം ഇടപെട്ടാല്‍ മാത്രമേ ഇപ്പോള്‍ ഉള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ആകൂവെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. ശബരിമലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വന്ന നാലംഗ കേന്ദ്ര സംഘത്തോടും ഇക്കാര്യങ്ങള്‍ ബിജെപി ധരിപ്പിച്ചിട്ടുണ്ട്.

 ഗവര്‍ണറുടെ റിപ്പോര്‍ട്ട്

ഗവര്‍ണറുടെ റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട നാലംഗ സംഘം ശക്തമായ നടപടിയാണ് പോലീസിനോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ എന്ത് റിപ്പോര്‍ട്ട് നല്‍കുന്നുവോ അതനുസരിച്ച് മാത്രമാകും കേന്ദ്രം ശബരിമല വിഷയത്തില്‍ ഇടപെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+