ദേശീയ നേതൃത്വം 'വടി'യെടുത്തു; ഭയപ്പാടില്‍ കേരള ബിജെപി, തിരഞ്ഞെടുപ്പ് വരെ അക്കാര്യം മിണ്ടില്ല
തിരുവനന്തപുരം: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ നേട്ടം നേടിയെടുക്കുക എന്നത് തന്നെയാണ് കെ സുരേന്ദ്രന്‍ മുന്നില്‍ നിന്ന് നയിക്കുന്ന നേതൃത്വത്തിന്റെ സ്വപ്‌നം. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രകടനം വിലയിരുത്തിയാകും ഏതൊക്കെ നേതാക്കള്‍ തുടരും ഏതൊക്കെ നേതാക്കള്‍ വീഴും എന്നതില്‍ ഒരു തീരുമാനം ഉണ്ടാകുക. എന്നാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിത്തട്ട് വരെ ഗ്രൂപ്പ് പോര് ശക്തമായി തുടരുകയാണ്.
ഇനി വരുന്ന തിരഞ്ഞെടുപ്പ് വരെ ഗ്രൂപ്പ് പോരും തര്‍ക്കങ്ങളും അടക്കിവയ്ക്കാന്‍ തന്നെയാണ് തീരുമാനം. ഇനി സംസ്ഥാനത്തെ പ്രകടനം വിലയിരുത്തിയ ശേഷമാകും നേതാക്കള്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉണരുകയുള്ളൂ. ദേശീയ നേതൃത്വം നിരീക്ഷണം ശക്തമാക്കിയതോടെ ഗ്രൂപ്പ് എന്ന വാക്ക് പോലും നേതാക്കള്‍ ഉച്ഛരിക്കാത്ത അവസ്ഥയിലാണ്.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റുമെന്ന സംസാരം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് സാധ്യതയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. നിലിവില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വെടിപൊട്ടിക്കുന്നത് ശോഭ സുരേന്ദ്രന്‍ മാത്രമാണ്. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ പരസ്യമായി ശോഭ രംഗത്തെത്തിയിരുന്നു.
ശോഭയ്‌ക്കെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതില്‍ വാസ്തവമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ശോഭയുടെ വാക്കുകള്‍ അവഗണിച്ച് തള്ളാന്‍ തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനം. ഇത്തവണ വലിയ പരീക്ഷണമാണ് ബി ജെ പി സംസ്ഥാനത്ത് പയറ്റുന്നത്. എ കെ ആന്റണിയുടെ മകനെ അടക്കം പാളയത്തിലേക്ക് എത്തിച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇത്തരം പരീക്ഷണങ്ങള്‍ നടത്തി കേരളത്തില്‍ വേരോട്ടത്തിന് ശ്രമിക്കുമ്പോള്‍ ഗ്രൂപ്പിന്റെ പേരില്‍ ആരും തമ്മില്‍ തല്ലാന്‍ തയ്യാറല്ല എന്നാതാണ് നേതൃത്വത്തെ സംബന്ധിച്ചുള്ള ആശ്വാസം. പാര്‍ട്ടിയുടെ പ്രാദേശക തലം വരെ ഗ്രൂപ്പ് ശക്തമാണെന്ന് നേതാക്കള്‍ വരെ സമ്മതിക്കുന്നുണ്ട്. സുരേന്ദ്രനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യം നേരത്തെ ഉയര്‍ന്നെങ്കിലും ഇപ്പോഴും ആരും അക്കാര്യം ഉന്നയിക്കുന്നില്ല.
പാര്‍ട്ടിയില്‍ അടുത്ത കാലത്തൊന്നും അഴിച്ചുപണിയുണ്ടാകില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ പലതവണ പറഞ്ഞതാണ്. 2024 തിരഞ്ഞെടുപ്പ് കഴിയട്ടയെന്നും തിരഞ്ഞെടുപ്പിന്റെ ഭാരം ചുമക്കാനില്ലെന്നുമാണ് സുരേന്ദ്രന്‍ വിരുദ്ധ പക്ഷക്കാരുടെ നിലപാട്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് നിര്‍ണായകമാണ്.












Click it and Unblock the Notifications