കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോച്ചിനേം ഗോളിയേം വെടിവെച്ച് കൊല്ലണം',ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയില്‍ പൊട്ടിക്കരയുന്ന കുട്ടികള്‍

സങ്കടത്തോടെയും ദേഷ്യത്തോടെയും പൊട്ടിക്കരയുന്ന കുട്ടികളുടെ വീഡിയോകളും ഓഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: ഐഎസ്എല്‍ ഫൈനലില്‍ രണ്ടാം തവണയും കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയറിഞ്ഞപ്പോള്‍ കോടിക്കണക്കിന് വരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് വിങ്ങിപ്പൊട്ടിയത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത കപ്പുയര്‍ത്തിയ വേളയില്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ കണ്ണീരൊഴുക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ 'കൊച്ചു' ആരാധകര്‍ക്കും സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ഫൈനലിലെ തോല്‍വി. ടിവി സ്‌ക്രീനുകള്‍ക്ക് മുന്നില്‍ സങ്കടത്തോടെയും ദേഷ്യത്തോടെയും പൊട്ടിക്കരയുന്ന കുട്ടികളുടെ വീഡിയോകളും ഓഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പലിനെ വെടിവെച്ച് കൊല്ലണമെന്നാണ് ഒരു കുട്ടി ആരാധകന്റെ അഭിപ്രായം. കോച്ച് വായ്‌നോക്കി നിന്നതു കൊണ്ടാണ് കേരളം തോറ്റതെന്നും പയ്യന്‍ പറയുന്നുണ്ട്.

വെറുതെ വായ്‌നോക്കി നിന്നു

വെറുതെ വായ്‌നോക്കി നിന്നു

കോച്ച് സ്റ്റീവ് കോപ്പലിനെയും ഗോളിയെയും വെടിവെച്ച് കൊല്ലണമെന്നാണ് പയ്യന്‍ വീഡിയോയില്‍ പറയുന്നത്. കോച്ച് ചുമ്മാ വായ് നോക്കി നിന്നതു കൊണ്ടാണ് കേരളം തോറ്റതെന്നാണ് പയ്യന്റെ അഭിപ്രായം.

വീഡിയോ വൈറലാകുന്നു

വീഡിയോ വൈറലാകുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് ശേഷം സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന കുട്ടികളുടെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കൈവിടാതെ ആരാധകര്‍

കൈവിടാതെ ആരാധകര്‍

ഡിസംബര്‍ 18ന് കൊച്ചിയില്‍ നടന്ന ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റത്. എന്നാല്‍ തോല്‍വിക്ക് ശേഷവും ബ്ലാസ്‌റ്റേഴ്‌സിനെ കുറ്റപ്പെടുത്താന്‍ ആരാധകര്‍ തയ്യാറായിരുന്നില്ല.

ഇത് രണ്ടാം തവണ...

ഇത് രണ്ടാം തവണ...

ഇത് രണ്ടാം തവണയാണ് കേരളത്തിന്റെ കീരീടമോഹങ്ങള്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത തച്ചുടച്ചത്. ഐഎസ്എല്‍ ആദ്യ സീസണിലെ ഫൈനലിലും കൊല്‍ക്കത്ത തന്നെയായിരുന്നു കേരളത്തെ പരാജയപ്പെടുത്തിയത്.

English summary
Kerala Blasters Fans video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X