• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

28 രാജ്യങ്ങളിലെ ബ്ലോഗര്‍മാര്‍ ഇന്ന് കോഴിക്കോട്; സന്ദർശിക്കുന്നത് കേരളബ്ലോഗ് എക്‌സ്പ്രസ്സ് സംഘം

കോഴിക്കോട്: കടത്തനാടിന്റെ സമ്പന്നമായ കളരി പാരമ്പര്യം, ലോകമെങ്ങും കേള്‍വികേട്ട മലബാറിന്റെ രുചിവൈവിധ്യം, ചരിത്ര പൈതൃകസ്മാരകങ്ങള്‍ നിലകൊള്ളുന്ന അതിവിശാലമായ കടല്‍ത്തീരം, മാനാഞ്ചിറയും മിഠായിത്തെരുവും പക്ഷി സങ്കേതവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കോഴിക്കോടന്‍ പെരുമയിലേക്ക് കേരളബ്ലോഗ് എക്‌സ്പ്രസ്സ് സംഘം ഇന്ന് വന്നിറങ്ങും. ഫ്രാന്‍സ്, അമേരിക്ക, യു .കെ, കാനഡ, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളില്‍നിന്ന് കേരളം കാണാന്‍ ഇറങ്ങിത്തിരിച്ച ലോകപ്രശസ്തരായ 30 ബ്ലോഗര്‍മാരാണ് എക്‌സ്പ്രസ് സംഘത്തിലുള്ളത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിച്ചവരെയാണ് കേരളബ്ലോഗ് എക്‌സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷനിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

കീഴാറ്റൂരില്‍ പിടിവിടാതെ സിപിഎം, വയല്‍ക്കിളി മാര്‍ച്ച് കാണാന്‍ പ്രവര്‍ത്തകര്‍ പോകേണ്ടെന്ന് ജയരാജന്‍

മാര്‍ച്ച് 18 ന് തിരുവനന്തപുരത്തുനിന്നാണ് ഇത്തവണത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. ഏപ്രില്‍ ഒന്നിന് കൊച്ചിയിലാണ് സമാപനം. മാര്‍ച്ച് 25 ന് വൈകിട്ടോടെ തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ടെത്തുന്ന സംഘം ബീച്ചും മിഠായിത്തെരുവും ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. റാവിസ്, താജ്, ഡീ ഗ്രാന്‍ഡ്, മലബാര്‍ പാലസ്, കടവ് ഹോട്ടലുകളിലാണ ് താമസസൗകര്യവും ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബ്ലോഗേര്‍സിന് നഗരത്തിന്റെ ദൃശ്യാനുഭവം ആസ്വദിക്കുതിനായി ഓട്ടോറിക്ഷാ സവാരിയും അതിനുശേഷം കംപാഷനേയ്റ്റ് കോഴിക്കോടിന്റെ അഭിമുഖ്യത്തില്‍ പെയിന്റിംഗും നടത്തും.

വൈകുന്നേരം 4 മണിക്ക് കൈറ്റ് ബീച്ചിലെ തുറ വേദിക്ക് സമീപമായി ബ്ലോഗര്‍മാര്‍ക്കായി പട്ടം പറത്തല്‍ പരിശീലനം നടക്കുന്നുണ്ട്. കേരളടൂറിസവും വണ്‍ഇന്ത്യ കൈറ്റ് ടീമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാകലക്ടര്‍ യു.വി.ജോസ്, ടൂറിസം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കായികരംഗത്തെ പ്രഗത്ഭര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യാ കൈറ്റ് ടീമിന്റെ ദേശീയ പരിശീലകരായ ഹാഷിം കടാക്കലകം, സാജിദ്‌തോപ്പില്‍, എ. ഫഹിം എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക.

രാത്രി റാവിസില്‍ അണിയിച്ചൊരുക്കുന്ന പ്രത്യേക വേദിയില്‍ ബ്ലോഗ് എകഎക്‌സ്പ്രസ് ടീമിനു വേണ്ടി മലബാറിന്റെ തനത് കലാരൂപമായ ഒപ്പന അരങ്ങേറും. പിറ്റേന്ന് രാവിലെ പ്രശസ്തമായ സിവിഎന്‍ കളരിയിലെത്തി അവിടെ നടക്കുന്ന പരിശീലന മുറകള്‍ കാണാനും പങ്കെടുക്കുവാനും അവസരമൊരുക്കിയിട്ടുണ്ട്. അതിനു ശേഷം കടലുണ്ടി പുഴയിലൂടെ തോണി യാത്രയും, ബേപ്പൂര്‍ ഉരു നിര്‍മ്മാണ ശാലയില്‍ സന്ദര്‍ശനവും ഉണ്ടാവും. 'ട്രിപ്പ് ഓഫ് എ ലൈഫ്‌ടൈം' എന്ന ടാഗോടുകൂടിയാണ് ബ്ലോഗ് എക്‌സ്പ്രസ്സിന്റെ കേരള പര്യടനം നടക്കുന്നത്.

രണ്ടാഴ്ചകൊണ്ട് മനോഹരമായ മലനിരകളും പ്രശാന്തസുന്ദരമായ കടല്‍ത്തീരങ്ങളും ജലാശയങ്ങളും ഉള്‍പ്പടെയുള്ള കേരളീയ പ്രകൃതിദൃശ്യങ്ങളും നഗര ജീവിതകാഴ്ചകളും ആസ്വദിക്കുന്ന സംഘം തങ്ങള്‍ അനുഭവിച്ചറിഞ്ഞ കേരളീയാനുഭവങ്ങള്‍ പിന്നീട് സഞ്ചാരകുറിപ്പുകളും ഫോട്ടോഗ്രാഫുകളും വീഡിയോദൃശ്യങ്ങളുമായി ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കും. ആയിരക്കണക്കിന് അനുയായികളുള്ള ബ്ലോഗര്‍മാരുടെ അനുഭവവിവരണം വിദേശവിനോദസഞ്ചാരികളെ വലിയതോതില്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുമെന്നാണ് ടൂറിസംവകുപ്പിന്റെ വിലയിരുത്തുല്‍.

കണ്ണൂരിൽ വയൽക്കിളി സമരത്തിനെതിരെ സിപിഎം റാലി നടത്തി

ഫാറൂഖ് കോളേജ് അധ്യാപകനെതിരായ കേസ്: മുസ്‌ലിം സംഘടനകള്‍ക്കൊപ്പം ദളിത് മുന്നണിയും പ്രതിഷേധിക്കുന്നു

English summary
kerala blog express team meet kozhikode today,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more