Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ് എസ് എല്‍ സി ഫലം നാലുമണിക്കറിയാം

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം വൈകിട്ടോടെ അറിയാം. വൈകിട്ട് നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക. 4.68 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. അടുത്ത അധ്യായനവര്‍ഷത്തേക്കുള്ള മെഡിക്കല്‍, എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകളും ഇന്ന് (20-4-2015 )ആരംഭിക്കും.

-sslc-exam

മൂല്യനിര്‍ണയ കേന്ദ്രങ്ങളിലെ അസൗകര്യങ്ങളെച്ചൊല്ലി തുടക്കത്തില്‍ ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും, വിദ്യാഭ്യാസ വകുപ്പ് കണക്ക് കൂട്ടിയ സമയത്തിനുളളില്‍ തന്നെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടത്തുന്നത്.

എസ്എസ്എല്‍സി പരീക്ഷാ ഫലം അറിയാം

58 കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ചത്. കണക്ക് പരീക്ഷയിലെ ചോദ്യക്കടലാസ് സിബിഎസ്ഇ മാതൃകയിലായതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ ആശയക്കു!ഴപ്പം കണക്കിലെടുത്ത്, മാര്‍ക്കുകള്‍ ഉദാരമായി നല്‍കിയതായി സൂചനയുണ്ട്.

മന്ത്രി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഫലം ബന്ധപ്പെട്ട സൈറ്റുകളിലറിയാം. എല്ലാ വിഷയത്തിന്റെയും ഗ്രേഡ് അടക്കമുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ അറിയുംവിധമാണ് ഫലം ലഭിക്കുക.
ഫലം ലഭിക്കുന്ന സൈറ്റുകള്‍ ഇവയാണ്‌
www.keralapareekshabhavan.in
prd.kerala.gov.in
kerala.gov.in
result.prd.kerala.gov.in
സര്‍ക്കാര്‍ കോള്‍സെന്ററുകള്‍ മുഖേനയും ഫലം അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്. എന്‍.എല്‍. (മൊബൈല്‍) 0471155 300. മറ്റ് സേവനദാതാക്കള്‍ : 04712335523, 2115054, 2115098.
എസ്.എം.എസ്സിലൂടെ ഫലമറിയാന്‍ kerala10registration number എന്ന സന്ദേശം 52623 ലേക്ക് അയയ്ക്കുക. ഇമെയിലായി ഫലംകിട്ടാന്‍ www.Exam Results.net എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഫലമറിയാം.www.Exam Results.net എന്ന വെബ്‌സൈറ്റില്‍ നിന്നോ http://bit.ly/Exam ResultsMobileApp എന്ന URLല്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+