കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ്: നാലാം റാങ്ക് കേരളത്തില്‍, നാദാപുരത്തിന് അഭിമാനമായി ആറ്റിലിൻ ജോർജ്

  • By Desk
Google Oneindia Malayalam News

നാദാപുരം: നീറ്റ് പരീക്ഷയിൽ നാലാം റാങ്ക് കേരളത്തിൽ. അഖിലേന്ത്യ തലത്തിൽ നൂറ്റി ഒന്നാം റാങ്കാണ് വിലങ്ങാട് മഞ്ഞ ചീളിയിലെ കല്ലുവേലി കുന്നേൽ ആറ്റിലിൻ ജോർജ് നേടിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് ഈ മിടുക്കൻ മിന്നും ജയം നേടി നാട്ടുകാരുടെ പ്രശംസാ പാത്രമായത് . കോഴിക്കോട് ജവഹർ നവോദയാ വിദ്യാലയത്തിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കി പാലായിലെ സ്വകാര്യ കോളേജിൽ പ്രത്യേക പരിശീലനം നേടിയാണ് ആറ്റിലിൻ റാങ്ക് കരസ്ഥമാക്കിയത്. പ്ലസ്ടു പരീക്ഷയിൽ 96. 2 ശതമാനം മാർക്കും ആറ്റിലിന് ലഭിച്ചിരുന്നു.

കൂലിപ്പണിക്കാരനായ പിതാവ് ജോര്ജും മാതാവ് ഗ്രേസിയും ഏറെ പാടുപെട്ടാണ് മകനെ പഠിപ്പിച്ചത്. വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്‌കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുമ്പോഴാണ് നവോദയ പരീക്ഷ എഴുതുന്നത്. പരീക്ഷയിൽ വിജയിച്ചതോടെ ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെ നവോദയ സ്‌കൂളിലായിരുന്നു പഠനം.

attilingeorge

കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനും ആറ്റിലിനെ അനുമോദിക്കാനും നിരവധി പേരാണ് വീട്ടിൽ എത്തുന്നത്. വാണിമേൽ ദർശനം സാംസ്‌കാരിക വേദിയുടെ ഉപഹാരം ചെയർമാൻ എൻ കെ മൂസ മാസ്റ്റർ സമ്മാനിച്ചു . കൺവീനർ എം കെ അഷ്‌റഫ് ഭാരവാഹികളായ കെ കെ നവാസ് ജോണി മുല്ലക്കുന്നേൽ ഇസ്മായിൽ വാണിമേൽ അഷ്‌റഫ് പടയൻ സുബൈർ തോട്ടക്കാട് കെ ടി കെ റാഷിദ് എന്നിവർ സംസാരിച്ചു.

English summary
Kerala boy bags fourth rank in NEET.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X