താലികെട്ടിനിടെ വധു വരനോട് അക്കാര്യം പറഞ്ഞു; വിവാഹത്തില്‍ നിന്ന് പിന്മാറി; നാടകീയ രംഗങ്ങള്‍
വിവാഹത്തിന് തൊട്ടുമുമ്പ് മുടങ്ങിയാലുള്ള അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ. അതാണ് കഴിഞ്ഞ ദിവസം പറവൂരില്‍ നടന്നത്.

പറവൂര്‍: എല്ലാവരുടെയും ജീവിതത്തില്‍ വിവാഹം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കും. ഇന്നത്തെ കാലത്ത് ഒരുപാട് കടമ്പകള്‍ കടന്നാണ് ഒരു വിവാഹ ബന്ധം നടക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് വിവാഹം മുടങ്ങിപ്പോകുന്നതും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ എല്ലാം ഒരു വരനും വധുവും വിവാഹപന്തലില്‍ എത്തിയതിന് ശേഷം വിവാഹം മുടങ്ങിയാലോ. അങ്ങനെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പറവൂരില്‍ നടന്നത്.

വരന്‍ ഞെട്ടി
അമ്പല നടയില്‍ മുഹൂര്‍ത്ത സമയത്ത് വധുവും വരനും എത്തിയ സമയത്താണ് വധു വരനോട് ഒറു സ്വകാര്യം പറയുന്നത്. ആദ്യം കേട്ടപ്പോള്‍ വരന്‍ ഞെട്ടിയെങ്കിലും ആ പറഞ്ഞ തീരുമാനത്തില്‍ വധു ഉറച്ച് നിന്നതോടെ വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. വധു തനിക്ക് ഈ വിവാഹം വേണ്ടെന്ന് പറഞ്ഞതോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ഒന്നു ഞെട്ടി.

നാടകീയമായ രംഗങ്ങള്‍
ശരിക്കും നാടകീയമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പറവൂരിലെ പറയക്കാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ബന്ധുക്കള്‍ എല്ലാം ചേര്‍ന്ന് നിശ്ചയിച്ച വിവാഹം മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വധു പിന്മാറുകയായിരുന്നു. പറവൂര്‍ പരുവത്തുരുത്ത് സ്വദേശിനിയായ വധുവാണ് വിവാഹത്തില്‍ നിന്നും പിന്മാറിയത്.

പന്തികേട് മനസിലായത്
വിവാഹം ക്ഷണിച്ചത് പ്രകാരം ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം മംഗളകര്‍മ്മം സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. മൂഹൂര്‍ത്തത്തിന്റെ സമയം ആയതോടെ കാര്‍മികന്‍ നിര്‍ദ്ദേശിച്ചിട്ടും വധു താലി കെട്ടാതെ നിന്നതോടെയാണ് പന്തികേട് മനസിലായത്. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വധു വരനോട് പറയുകയായിരുന്നു. ഈ വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സമ്മതിച്ചതാണെന്നും അറിയിച്ചു.

പൊലീസ് ഇടപെട്ടു
ഇതോടെ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ട വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. സംഭവത്തിന് ശേഷം വരനൊപ്പമെത്തിയ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയ രണ്ട് കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഒടുവില്‍ ചര്‍ച്ചകള്‍ക്ക് ശേഷം രണ്ടു കൂട്ടരും രമ്യതയില്‍ പിരിഞ്ഞു. വരന്റെ കുടുംബത്തിനുണ്ടായ ചെലവ് നഷ്ടപരിഹാരമായി നല്‍കാനും തീരുമാനമായി.

വധുവിന് മറ്റൊരു പ്രണയം
എം കോം ബിരുദധാരിയാണ് വധു. മാസങ്ങള്‍ക്ക് മുമ്പ് യുവതിയെ പെണ്ണുകാണാന്‍ എത്തിയ യുവാവും യുവതിയും തമ്മില്‍ സൗഹൃദത്തിലാകുമായിരുന്നു. എന്നാല്‍ അത് ഉപേക്ഷിച്ച് വീട്ടുകാര്‍ മറ്റൊരു ബന്ധം ഉറപ്പിക്കുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് വെള്ളിയാഴ്ച പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യുവതിയും യുവാവും തമ്മില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications