കേരള ബജറ്റ്; ഐടി പാര്‍ക്കുകളില്‍ 2 ലക്ഷം തൊഴിലവസരങ്ങള്‍..4 പുതിയ ഐടി ഇടനാഴികൾ
തിരുവനന്തപുരം; ഐടി പാര്‍ക്കുകളില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ.വിവര സാങ്കേതിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നാല് പുതിയ ഐ ടി ഇടനാഴികള്‍ ആരംഭിക്കും.നിലവിലെ ഐ ടി ഇടനാഴികള്‍ വിപുലീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ പാതാ 66 ന് സമാന്തരമായിട്ടായിരിക്കും ആടി ഇടനാഴികൾ. ഇതിന് ഭൂമി ഏറ്റെടുക്കുന്നതിനായി 1000 കോടി രൂപ വകയിരുത്തും. രാജ്യത്ത് ഈ വർഷം ആരംഭിക്കുന്ന 5 ജി സർവ്വീസ് സംസ്ഥാനത്തും വലിയ മാറ്റങ്ങൾക്ക് കാരണമാകും. 5 ജി സംവിധാനം വേഗത്തിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. ഇതിനായി പ്രത്യേക 5ജി ലീഡർഷിപ്പ് പാക്കേജും പ്രഖ്യാപിച്ചു. ഇതിനായി ഉന്നത സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ ഫോണുകൾക്കായി ടവർ ശൃംഖല സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരള സയൻസ് പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കമ്പനികൾക്ക് പരിശീലനം നൽകാൻ ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പ്രത്യേക സംവിധാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications