കേരള ബജറ്റ്; വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി രൂപ
തിരുവനന്തപുരം; വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ്ണ സംസ്ഥാന ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് തീർത്ത പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും എന്നാൽ അതിനെ നേരിടാനുള്ള ആത്മവിശ്വാസം സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.

മഹാമാരി സമ്പദ്ഘടനയിലം സര്‍ക്കാരുകളുകട ധനസ്ഥിതിയിലം ദീർഘ കാലം നിലനിൽക്കുന്ന വിപരീത പ്രതയാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് 'ലോങ് എക്കലണാമി കൊവിഡ്' എന്നാണ് അറിയെപ്പടുന്നത്. രണ്ടുവര്‍ഷത്ത ഉല്‍പ്പാദന വളർച്ച ഏതാണ്ട് എല്ലാ രാജ്യങ്ങള്‍ക്കും നഷ്ടമായി. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം കൊവിഡിന് മുണ്ടായിരുന്ന നിലവാരത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. സമാനതകൾ ഇല്ലാത്ത തൊഴിൽ നഷ്ടമാണ് ഈ കാലയളവിൽ ല്‍ ഇന്തയയില്‍ ഉണ്ടായതെന്ന് കണക്കുകൽ കാണിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നിർദ്ദേശ പ്രകാരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം കൊവിഡ് കാലത്ത് വലിയ തൊഴിൽ നഷ്ടവും വരുമാന നഷ്ടവും ഉണ്ടാക്കിയതായിട്ടാണ്.
സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ ല ന്ദ്രസര്‍ക്കാര്‍ ഇടപടുന്നില്ല എന്ന് മാത്രമല്ല, സംസ്ഥാനങ്ങളെയാകെ ഇടപെടുന്നതിൽ നിന്നും വിലക്കുകയാണ്. വിലക്കയറ്റത്തെ നേരിടുന്നതിൽ നമ്മുടെ പൊതുവിതരണ സ്ഥാപനങ്ങളുടെ പ്രവർത്തന ക്ഷമത പുകൾപെറ്റതാണ്. വിവിധ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഏജന്‍സി ളുകട സംയുക്ത ഇടപെടലിലൂടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പുവരുത്തും. മഹാമാരികാലത്ത് പാലിന്റേയും മുട്ടയുടേയും പച്ചക്കറി പഴങ്ങളുടേയും ഇത്പാദനം വർധിപ്പിച്ച് ഭക്ഷ്യ വിലക്കയറ്റത്തെ ഫലപ്രദമായി നാം നേരിട്ടിട്ടുണ്ട്. ആഭ്യന്തര ഉത്പാദനത്തിലും പ്രാദേശിക ഉത്പന്ന സമാഹരണത്തിലും ഊന്നിക്കൊണ്ടുള്ള സമീപനമായിരിക്കും ഇക്കാര്യത്തിൽ കേരളം സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications