Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ്: 20,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 2,500 സ്റ്റാര്‍ട്ടപ്പുകള്‍! അതും ഈ വര്‍ഷം തന്നെ...

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആറിന കര്‍മ പരിപാടികള്‍ ആണ് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി 2021-2022 വര്‍ഷം സംസ്ഥാനത്ത് പുതിയതായി 2,500 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുമെന്നും അതുവഴി 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ആണ് തമോസ് ഐസക് പ്രഖ്യാപിച്ചത്. കൈയ്യടിയോടെ ആണ് സഭ ഈ പ്രഖ്യാപനത്തെ സ്വാഗ് ചെയ്തത്.

സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി കിന്‍ഫ്ര ഹൈടെക് പാര്‍ട്ടി ടെക്‌നോളജി ഗവേഷണ സോണ്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ചിരുന്നു. ഇത് ശക്തിപ്പെടുത്തുന്നതിനായി പത്ത് കോടി രൂപ കൂടി ബജറ്റില്‍ പ്രഖ്യാപിച്ചു.

Thomas Isaac

സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പരിപാടി, സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍ക്യുബേഷന്‍, ആക്‌സിലറേഷന്‍, ഉത്പന്നങ്ങളുടെ വികസനവും മാര്‍ക്കറ്റിങ്ങും, സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന പരിപാടി എന്നിവയ്ക്കായി 59 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു മെന്ററിങ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുമെന്നും തോമസ് ഐസക് പ്രഖ്യാപിച്ചു.

ബജറ്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രഖ്യാപിച്ച ആറിന കര്‍മ പരിപാടികള്‍ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ്വ് പകരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളം സ്വന്തമായി ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നു എന്നത് നിര്‍ണായകമായ പ്രഖ്യാപനമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളെ തന്നെ ഉപയോഗപ്പെടുത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ നല്‍കുന്ന വായ്പയില്‍ നഷ്ടം സംഭവിച്ചാല്‍, അതില്‍ പാതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നതും നിര്‍ണായക പ്രഖ്യാപനമാണ്.

സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം വരെ വായ്പ നല്‍കുമെന്നതും യുവ സംരംഭകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. സര്‍ക്കാര്‍ വികസന ലക്ഷ്യങ്ങളുടെ പ്രോട്ടോ ടൈപ്പ് വിപുലീകരണത്തിന് ഒരു കോടി രൂപയും ലഭ്യമാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+