Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം മാണിയുടെ പന്ത്രണ്ടാം ബജറ്റ്

തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ധനമന്ത്രി കെ.എം. മാണി അവതരിപ്പിക്കും.

കെ.എം. മാണിയുടെ പന്ത്രണ്ടാമത് ബജറ്റാണിത്. ഇതോടൊപ്പം വോട്ട് ഓണ്‍ അക്കൗണ്ടും സമര്‍പ്പിക്കും. ബജറ്റിനെപ്പറ്റിയുള്ള പൊതു ചര്‍ച്ച ജനുവരി 27, 28, 29 തീയതികളില്‍ നടക്കും.

Kerala Budget 2014

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് സാധ്യതയുണ്ട്. അതേ സമയം ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത് വന്നതിനാല്‍ ജനവികാരം എതിരാകാതെ നോക്കാനും ധനമന്ത്രി ശ്രദ്ധിക്കും.

ഭൂമി രജിസ്‌ട്രേഷനിലും കെട്ടിട നികുതികളിലും കാര്യമായ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചേക്കും. നിലവില്‍ ലഭിക്കുന്ന വരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനുമാണ് ഉപയോഗിക്കുന്നത്. പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തിയില്ലെങ്കില്‍ സര്‍ക്കാറിന്റെ മുന്നോട്ടുള്ള യാത്ര പരുങ്ങലിലാകും.

തിരഞ്ഞെടുപ്പ് കണക്കാക്കി ജനപ്രിയ കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതും കൂടി മുന്‍കൂട്ടി കണ്ട് ചില ധീരമായ തീരുമാനങ്ങള്‍ കെഎം മാണിയ്ക്ക് എടുക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+