ബര്‍ഗറിനും പിസ്സയ്ക്കും 'ഫാറ്റ് ടാക്‌സ്' ... ഐസക്കിന്റെ ഐഡിയ ഇന്ത്യമുഴുവന്‍ ക്ലിക്ക്ഡ്!!!
തിരുവനന്തപുരം: ബ്രാന്റഡ് റസ്റ്റോറന്റുകളില്‍ വില്‍ക്കുന്ന ബര്‍ഗര്‍, പിസ്സ, ഡോനട്ട്, പാസ്ത തുടങ്ങിയവയ്ക്ക് 14.5 ശതമാനമാണ് തോമസ് ഐസക്കിന്റെ ബജറ്റില്‍ നികുതി ചുമത്തിയിരിക്കുന്നത്. സാധാരണക്കാരെ നേരിട്ട് ബാധിയ്ക്കാത്തതാണ് ഇക്കാര്യം.
മക് ഡൊണാള്‍ഡ്, ഡോമിനോസ്, പിസ്സ ഹട്ട് തുടങ്ങിയ വമ്പന്‍മാരെയും അവിടെ പോയി ഇതെല്ലാം കഴിയ്ക്കുന്നവരേയും മാത്രമാണ് ഇത് ബാധിയ്ക്കുക. പതിനാലര ശതമാനം നികുതി കൂട്ടിയാലും ഈ പറയുന്ന ബ്രാന്റഡ് റസ്റ്റോറന്റുകളിലൊന്നും തിരക്ക് കുറയാന്‍ പോകുന്നില്ല.
പത്ത് കോടി രൂപയാണ് ഈ നികുതിയിലൂടെ ഐസക് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഫാറ്റ് ടാക്‌സിന് പിന്നില്‍ വേറേയും ഒരു കഥയുണ്ട്...

ചരിത്രത്തിലാദ്യം
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് 'ഫാറ്റ് ടാക്‌സ് ' എന്ന സംഗതി ഏര്‍പ്പെടുത്തുന്നത്. ജങ്ക് ഫുഡ് വിഭാഗത്തില്‍ പെടുന്ന ബര്‍ഗര്‍, പിസ്സ തുടങ്ങിയവയ്ക്കാണ് ഇടതുസര്‍ക്കാര്‍ 14.5 ശതമാനം നിരുതി ഏര്‍പ്പെടുത്തിയത്.

സാധാരണക്കാര്‍ക്ക്
പിസ്സയ്ക്കും ബര്‍ഗറിനും എല്ലാം നികുതി ഏര്‍പ്പെടുത്തി എന്ന് തെറ്റിദ്ധരിയ്ക്കണ്ട. ബ്രാന്റഡ് റസ്റ്റോറന്റുകളില്‍ മാത്രമാണ് ഇത് ബാധകം.

ലക്ഷ്യം ചെറുതല്ല
ഇതുവഴി തോമസ് ഐസക് പ്രതീക്ഷിയ്ക്കുന്ന നികുതി വരുമാനം അത്ര ചെറുതൊന്നും അല്ല. 10 കോടി രൂപയാണ്.

പണമുള്ളവര്‍
കൈയ്യില്‍ ധാരളം പണമുള്ളവരെ സംബന്ധിച്ച് ഈ കൂട്ടിയ നികുതിയൊന്നും അത്ര വലിയ പ്രശ്‌നമല്ല.

വേറെ എവിടെ?
ഇന്ത്യയ്ക്ക് പുറത്ത് മറ്റ് രണ്ട് രാജ്യങ്ങളിലും ഇതുപോലെ 'ഫാറ്റ് ടാക്‌സ്' ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡെന്‍മാര്‍ക്കിലും ഹംഗറിയിലും.

പൊണ്ണത്തടി
ജങ്ക് ഫുഡ് കഴിച്ച് പുതുതല മുഴുവന്‍ പൊണ്ണത്തടിയന്‍മാരായി മാറുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു അവര്‍ ഇത്തരം ഒരു നികുതി ഏര്‍പ്പെടുത്തിയത്.

കേരളത്തിലും പ്രശ്‌നമാണ്
പൊണ്ണത്തടി മൂലമുള്ള പ്രശ്‌നങ്ങള്‍ കേരളത്തേയും വേട്ടയാടുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത് കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പൊണ്ണത്തടി വര്‍ദ്ധിച്ചുവരികയാണെന്നാണ്.












Click it and Unblock the Notifications