എല്ലാവര്‍ക്കും പാര്‍പ്പിടം... പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതി
തിരുവനന്തപുരം: എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതിയില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിറകോട്ട് പോയെന്ന് ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക്കിന്റെ ആക്ഷേപം. ഇത് കാരണം പല വീടുകളുടേയും പണി പൂര്‍ത്തിയായിട്ടില്ല.
ആ പ്രശ്‌നം പരിഹരിയ്ക്കുമെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. പണി പൂര്‍ത്തിയാകാത്ത വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക പദ്ധതിയാണ് തോമസ് ഐസക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.(ബജറ്റിന്റെ പൂര്‍ണ രൂപം വായിക്കാം)

കേരളത്തിലെ പാര്‍പ്പിട പ്രശ്‌നം പൂര്‍ണമായി പരിഹരിയ്ക്കുമെന്നും ഐസക് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കും. ഭൂമിയില്ലാത്തവര്‍ക്കും പ്രത്യേക പദ്ധതിയുണ്ട്. മൂന്ന് സെന്റ് ഭൂമിയാണ് ഭൂമിയില്ലാത്തവര്‍ക്കായി നല്‍കുക.
പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വാങ്ങാനും മെച്ചപ്പെടുത്താനും 456 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications