കേരളത്തെ അറിവിന്റെ കേന്ദ്രമാക്കും; ബജറ്റില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പ്രതീക്ഷ
തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണ പ്രഖ്യാപനം. ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തും.
സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തുന്നതിന് ആയിരം കോടി രൂപയാണ് വിലയിരുത്തിയിരിക്കുന്നത്. നടപ്പു വര്‍ഷം തന്നെ 250 കോടി മാറ്റിവെച്ചു. നഷ്ടത്തിലാണെന്ന് പറഞ്ഞ് പൂട്ടാന്‍ ഒരുങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയുടെ തുടര്‍ച്ചയാണിത്.

അതേസമയം സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജുകളും എഞ്ചിനീയറിങ് കോളേജുകളും നവീകരിക്കാന്‍ 250 കോടി രൂപ അനുവധിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനകം നവീകരണം പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി ബജറ്റ് സമ്മേളനത്തില്‍ പറഞ്ഞു. പുതുതായി ആര്‍ടസ് കോളേജുകളും എഞ്ചിനീയറിങ് കോളേജുകളും സ്ഥാപിക്കുമെന്നും ബജറ്റില്‍ പറഞ്ഞു.
കേരള സര്‍വ്വകലാശാലയ്ക്ക് 25കോടി, കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വ്വകലാശാലയ്ക്ക് 24 കോടി, മലയാളം സര്‍വ്വകലാശാലയ്ക്ക് 7 കോടി രുപ എന്നിങ്ങനെ വിലയിരുത്തിയിട്ടുണ്ട്. കേരളത്തെ അറിവിന്റെ കേന്ദ്രമാക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഹയര്‍ സെക്കണ്ടറി/വൊക്കേണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുടെ ആസ്ഥാന മന്ദിരം പണിയാന്‍ 20 കോടി രൂപ ബജറ്റില്‍ വികയിരുത്തി.ഭിന്ന ശേഷിക്കാരായ അന്‍പതിനായിരത്തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്റ്റേഷനറികള്‍ക്കും വേണ്ടി 250 രൂപയും യൂണി ഫേമിന് 500 രൂപയും യാത്ര ചെലവിന് 1000 രൂപയും വിലയിരുത്തി.
അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. പൊതു വിദ്യാഭ്യാസവും പൊതു ആരോഗ്യവും ഉറപ്പ് വരുത്താനുള്ള ശ്രമം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിലെ വിജ്യാഭ്യാസ മേഖലയിലെ ഗുണ നിലവാരം ഉയര്‍ത്താന്‍ സമ്പൂര്‍ണ്ണ വാണിജ്യ വല്‍ക്കരണ മായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ട് വന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആ നയെ തള്ളി കളഞ്ഞു.












Click it and Unblock the Notifications