കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യം രക്ഷിയ്ക്കാന്‍ ഐസക് 'മാജിക്'.... ആശുപത്രി നവീകരണത്തിന് മാത്രം 1000 കോടി, പ്രതീക്ഷയോടെ കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ സമഗ്ര വികസനവുമായി തോനസിന്റെ ബജറ്റ്. പൊതു ആരോഗ്യമേഖലയ്ക്ക് ഉണര്‍വ്വ് പകരുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്. (ബജറ്റിന്റെ പൂര്‍ണ രൂപം വായിക്കാം)

താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളുടെ നവീകരണത്തിനും വികസനത്തിനും ആയി ആയിരം കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന. അടിസ്ഥാന സൗകര്യങ്ങളില്ലാതെ നരകിയ്ക്കുന്ന ആശുപത്രികള്‍ക്ക് പ്രഖ്യാപനം പുതുജീവനേകും. സാധാരണക്കാരായ രോഗികള്‍ക്ക് ആധുനിക ചികിത്സ ലഭിയ്ക്കാന്‍ ഇത് സഹായകമാകും

Health Sector

തലശ്ശേരിയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സ്ഥാപിയ്ക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്. മലബാറില്‍ നിന്നുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 29 കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആര്‍സിസിയ്ക്ക് 59 കോടി രൂപയും.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനും വന്‍തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ദില്ലിയിലെ എയിംസിന്റെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേമ പെന്‍ഷനുകളിലും ആരോഗ്യ രംഗത്തെ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് ഐസക്. തീവ്ര രോഗമുള്ളവരെ പരിചരിയ്ക്കുന്നവര്‍ക്ക് 600 രൂപ പെന്‍ഷന്‍ നല്‍കും. കിടപ്പിലായവരുടെ ആശ്രിതര്‍ക്കും അറനൂറ് രൂപ പെന്‍ഷന്‍ നല്‍കും. മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും

English summary
Kerala Budget 2016: Isaac's budget is lavish on Public Health Sector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X