വാട്ടര്‍ അതോറിറ്റിയുടെ 1004 കോടി രൂപ പലിശയുടെ പിഴ പലിശയും എഴുതിത്തള്ളി
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി സര്‍ക്കാരിന് നല്‍കാനുള്ള 1004 കോടി രൂപയുടെ പലിശയും പിഴ പലിശയും എഴുതിത്തള്ളി. വാട്ടര്‍ അതോറിറ്റിയെ അഞ്ചു വര്‍ഷത്തിനുള്ളില്‍ നഷ്ടത്തില്‍ നിന്നും കരകയറ്റുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ പഴക്കം ചെന്ന എല്ലാ പൈപ്പുകളും മാറ്റി സ്ഥാപിക്കും, വെള്ളക്കരം അഞ്ചു വര്‍ഷത്തേക്ക് കൂട്ടില്ല എന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്.

കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ജലപദ്ധതികള്‍ക്കായി 500 കോടി രൂപ അനുവദിച്ചു. ജലനിധി രണ്ടാം ഘട്ടത്തിന് 314 കോടി രൂപയും, ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്ക് 114 കോടിയും അനുവദിച്ചിട്ടുണ്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിലൂടെ ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തെ ഒരുപരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു.












Click it and Unblock the Notifications