കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് ബജറ്റിലും സോളാര്‍; സര്‍ക്കാര്‍ ഓഫീസിലെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനല്‍

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിനെ മുല്‍ മുനയില്‍ സോളാര്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ബജറ്റിലും. സര്‍ക്കാര്‍ ഓഫീസുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ 200 കോടി സഹായം നബാര്‍ഡില്‍ നിന്ന് പ്രതീക്ഷിക്കുന്നെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

വൈദ്യുതി ലാഭിക്കാനും ഊര്‍ജ സംരക്ഷണത്തിനും പ്രത്യേക പാക്കേജുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ വീടുകളിലും സിഎഫ്എല്‍ ബള്‍ബുകള്‍ എല്‍ഇഡി ബള്‍ബുകളാക്കി മാറ്റും. ഇതിനായി 250 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

thomas-issac-1

എല്‍ഇഡി ബള്‍ബ് ഫാക്ടറിക്കായി സാധ്യത പഠനവും ബഡ്ജറ്റില്‍ പറയുന്നു. ഊര്‍ജ ക്ഷമതയില്ലാത്ത ഫാനുകളും പമ്പുകളും മാറ്റാനും പദ്ധതിയുണ്ട്. എല്ലാ ബസുകളും അഞ്ച് വര്‍ഷം കൊണ്ട് പ്രകൃതി വാതകത്തിലേക്ക് മാറ്റുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എല്ലാ വീടുകളിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കാന്‍ സഹായം നല്‍കും. ഇതിലൂടെ 1000 മെഗാവാട്ട് വൈദ്യൂതോല്‍്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

English summary
Solar panel install all Government offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X