മൂത്രപ്പുരകള്‍ക്കും മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ക്കും വേണ്ടിയുള്ള സോഷ്യല്‍ മീഡിയ കാമ്പയിൻ വിജയകരം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ നടത്തിയ കാമ്പയിന്‍ വിജയപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ ബജറ്റ്. പൊതുസ്ഥലങ്ങളിലെ മൂത്രപ്പുരകള്‍ക്കും മുലയൂട്ടല്‍ കേന്ദ്രങ്ങളും സ്ത്രീകള്‍ക്ക് അവശ്യമായി നടപ്പിലാക്കണം എന്ന കാമ്പയിന്‍ അന്നത്തെ സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധപതിക്കുകയും കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് കാലത്ത് വാക്ക് നല്‍ക്കുകയും ചെയ്തിരുന്നു.
പിണറായി സര്‍ക്കാര്‍ നല്‍കിയ വാക്ക് പുതിയ ബജറ്റിലൂടെ വിജയം കണ്ടിരിക്കുകയാണ്. ബജറ്റിന്റെ പത്തു ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി മാറ്റി വെയ്ക്കുകയും മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കും.

ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകവകുപ്പ് കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായി കുടുംബശ്രീക്ക് 200 കോടി അനുവദിച്ചു. നാല് ശതമാനം പലിശയില്‍ സ്ത്രീകള്‍ക്ക് കുടുംബശ്രീയില്‍ നിന്നും വായ്പ അനുവദിക്കും.
സ്ത്രീകള്‍ക്കായി സ്ഥാപിക്കുന്ന മൂത്രപ്പുര, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം കുടുംബശ്രീക്കായിരിക്കും. മാത്രമല്ല ട്രാന്‍ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള സഹായം നല്‍കുമെന്നും പദ്ധതിയില്‍ പ്രഖ്യാപിച്ചും. 60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications