ആരോഗ്യ ഡാറ്റബാങ്ക് വരുന്നു;ജീവിതശൈലി രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ,പ്രമേഹ രോഗികള്‍ക്ക് സൗജന്യ മരുന്ന്
നിലവിലെ ഒരു ചികിത്സാ പദ്ധതികളും നിര്‍ത്തലാക്കാന്‍ ഇടതുസര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ നൂതന പദ്ധതികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആരോഗ്യ ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ജീവിതശൈലി രോഗങ്ങള്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സാ പദ്ധതി ആരംഭിക്കും. പ്രമേഹ രോഗികള്‍ക്ക് സൗജന്യ മരുന്ന് നല്‍കും. നിലവിലെ ഒരു ചികിത്സാ പദ്ധതികളും നിര്‍ത്തലാക്കാന്‍ ഇടതുസര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികള്‍ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ എണ്ണം ഉയര്‍ത്തും. ഇതിനായി ആരോഗ്യമേഖലയില്‍ പുതുതായി 5201 തസ്തികകള്‍ സൃഷ്ടിക്കുമെന്നും തോമസ് ഐസക്ക് പ്രഖ്യാപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ചില ചികിത്സാ പദ്ധതികള്‍ ഇടത് സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന് യുഡിഎഫ് പ്രചരണം നടക്കുന്നതിനിടെയാണ് ഒരു ചികിത്സാ പദ്ധതിയും നിര്‍ത്തലാക്കില്ലെന്ന് തോമസ് ഐസക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications